Wednesday, May 15, 2024
spot_img

കോഴിക്കോട് വിവാഹ വീട്ടിലെ കോഴിയിറച്ചിയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് കുട്ടിമരിച്ചു; ആറുപേര്‍ ആശുപത്രിയില്‍

കോഴിക്കോട്: കോഴിക്കോട് നരിക്കുനിയിൽ ഭക്ഷ്യ വിഷബാധയേറ്റ് രണ്ടരവയസുകാരൻ മരിച്ചു. വീരമ്പ്രം ചങ്ങളംകണ്ടി അക്ബറിന്റെ മകന്‍ മുഹമ്മദ് യമീസ് ആണ് മരിച്ചത്. ആറുകുട്ടികൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വിഷബാധയേറ്റ് 10 കുട്ടികളെ നേരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

വിവാഹവീട്ടിലെ ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. കോഴിയിറച്ചിയില്‍ നിന്നാണ് വിഷബാധയേറ്റത് എന്നാണ് പ്രാഥമിക നിഗമനം. വിവാഹവീട്ടിൽ നിന്ന് പാഴ്‌സലായി വാങ്ങിയ ഭക്ഷണത്തിൽ നിന്നാണ് വിഷബാധയേറ്റത്.

Related Articles

Latest Articles