Kerala

ബഹിരാകാശ മേഖലയിലെ മുന്നേറ്റം യുവജനങ്ങൾക്കിടയിൽ ശാസ്ത്ര മനോഭാവത്തിന്റെ വിത്തുകൾ പാകുന്നു; പുത്തൻ തലങ്ങളിലേക്കാണ് ഭാരതം കുതിക്കുന്നത്; ഇസ്രോയിലെ സ്ത്രീ ശക്തിയെയും അഭിനന്ദിച്ച് പ്രധാനമന്ത്രി

തിരുവനന്തപുരം: ബഹിരാകാശ മേഖലയിലെ ഭാരതത്തിന്റെ മുന്നേറ്റം യുവജനങ്ങൾക്കിടയിൽ ശാസ്ത്ര മനോഭാവത്തിന്റെ വിത്തുകൾ പാകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തെ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ കുതിക്കാനൊരുങ്ങുന്ന വേളയിൽ തന്നെയാണ് ​ഗ​​ഗൻയാനും കുതിക്കുന്നത്. ബഹിരാകാശ രം​ഗത്തെ പുത്തൻ തലത്തിലേക്ക് എത്തിക്കാൻ ​ഈ സുപ്രധാന ദൗത്യത്തിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രോയിലെ സ്ത്രീ ശക്തിയെയും പ്ര​ധാനമന്ത്രി അഭിനന്ദിച്ചു.

5000-ത്തിലധികം സ്ത്രീകളാണ് ഇസ്രോയുടെ നേതൃനിരയിലുള്ളത്. ബഹിരാകാശ രം​ഗത്ത് സ്ത്രീശക്തിക്ക് വലിയ പ്രാധാന്യമാണുള്ളതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഓ​ഗസ്റ്റ് 23-ലെ ചന്ദ്രയാന്റെ വിജയം യുവാക്കളിൽ പ്രത്യാശ ജനിപ്പിച്ചു. വീണ്ടും ചന്ദ്രനിലേക്ക് ഭാരതം പോകുമെന്നും ഭാരതത്തിന്റെ റോക്കറ്റിൽ യാത്രികർ ഇനിയും ചന്ദ്രനിലിറങ്ങുമെന്നും പ്രധാനമന്ത്രി പറ‍ഞ്ഞു.

2025 അവസാനത്തോടെയാകും ​ഗ​ഗൻയാൻ ദൗത്യം വിക്ഷേപിക്കുക. ​ദൗത്യത്തിന് മുന്നോടിയായി ഇസ്രോ 20-ഓളം വെല്ലുവിളി നിറ‍ഞ്ഞ പരീക്ഷണ ദൗത്യങ്ങൾ നടത്തും. ഈ വർഷം അവസാനത്തോടെ വ്യോമമിത്രക റോബോട്ടിനെ ബഹിരാകാശത്തേക്ക് അയക്കും. ഇതിന് ശേഷം രണ്ട് തവണ കൂടി ആളില്ലാ വിക്ഷേപണം നടത്തിയതിന് ശേഷമാകും നാലം​ഗ സംഘം യാത്ര പുറപ്പെടുക. TV-D1, D2, D3, D4 എന്നിങ്ങനെ നാല് ടെസ്റ്റ്-അബോർട്ട് മിഷനുകൾ ഉണ്ടാകും. LVM3-G1, G2 എന്നിങ്ങനെ രണ്ട് അൺ-ക്രൂഡ് മിഷനുകളും ദൗത്യത്തിന്റെ ഭാ​ഗമായി നടത്തും. മനുഷ്യരെ ബഹിരാകാശത്തെത്തിക്കുന്ന ഇന്ത്യയുടെ ആദ്യ ദൗത്യമാണ് ഗഗൻയാൻ. ഭൂമിയിൽനിന്ന് 400 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ‌ നാല് ദിവസങ്ങളോളം ത​ങ്ങി പഠനങ്ങൾ നടത്തുകയാണ് നാലം​ഗ സംഘത്തിന്റെ ലക്ഷ്യം.

anaswara baburaj

Recent Posts

കാലാവസ്ഥ മോശമാകുന്നു !കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം : മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്ത് മത്സ്യബന്ധനം…

11 mins ago

ബിജെപിക്ക് 272 സീറ്റുകൾ കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? പ്ലാൻ ബി ജൂൺ നാലിന് പുറത്തെടുക്കുമോ ? ചോദ്യങ്ങൾക്ക് കലക്കൻ മറുപടി നൽകി അമിത് ഷാ

ദില്ലി : ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ ലോകം ചർച്ച ചെയ്യുന്നത്.…

31 mins ago

ഹിന്ദുക്കളെ ഇല്ലാതാക്കുന്ന സാക്കിർ നായിക്കിനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മൗലവി ! വീഡിയോയ്ക്ക് താഴെ അസഭ്യ വർഷവുമായി നെറ്റിസൺസ്

ഇസ്ലാമിസ്റ്റും വർഗീയ പരാമർശങ്ങളിലൂടെ കുപ്രസിദ്ധനുമായ സാക്കിർ നായിക്കിനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മൗലവി. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച…

49 mins ago

പാക് ജനത ഭാരതത്തിനോടൊപ്പം ചേരുന്നു… ഇനി നടക്കാൻ പോകുന്നത് എന്ത്? |INDIA

പാക് ജനത ഭാരതത്തിനോടൊപ്പം ചേരുന്നു... ഇനി നടക്കാൻ പോകുന്നത് എന്ത്? |INDIA

56 mins ago

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് !രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റിൽ ! പ്രതിക്ക് രാജ്യം വിടാനുള്ള എല്ലാ ഒത്താശയും ചെയ്തത് രാജേഷെന്ന് പോലീസ്

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ ആദ്യ അറസ്റ്റ്. കേസിലെ പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷാണ് അറസ്റ്റിലായത്. രാഹുലിന്…

1 hour ago