Featured

പ്രഹസനമായി ആരംഭിച്ചു ദുരന്തമായി അവസാനിച്ച രാമചന്ദ്രൻ എന്നായിരുന്നു പരാമർശം

അന്തരിച്ച പ്രമുഖ വ്യവസായിയും ചലച്ചിത്ര നിര്‍മ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രന് അന്ത്യാഞ്ജലി അർപ്പിച്ചുകൊണ്ട് രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ് എ ജയശങ്കർ സോഷ്യൽമീഡിയയിൽ പങ്കുവച്ച കുറിപ്പ് വിവാദത്തിലാകുന്നു. ‘പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലി.’ എന്നാണ് ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചത്. പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.ജനകോടികളുടെ വിശ്വസ്ത സ്ഥാപനം..ഒരു കാലത്ത് ടെലിവിഷന്‍ പ്രേക്ഷകരെ ചിരിപ്പിച്ച മുഖവും സ്വരവുമായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്‍. ഇന്ത്യാവിഷന്‍ ചാനലിന്റെ ഡയറക്ടര്‍ ആയിരുന്നു. ഇടക്കാലത്ത് ചില സിനിമകളിലും മുഖം കാട്ടി. പിന്നീട് ബിസിനസ് തകര്‍ന്നു, ജയില്‍ വാസം അനുഭവിച്ചു. പ്രഹസനമായി ആരംഭിച്ച് ദുരന്തമായി അവസാനിച്ച രാമചന്ദ്രന് ആദരാഞ്ജലി.’

പോസ്റ്റിന് പിന്നാലെ രൂക്ഷ വിമർശനമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്. ‘ഒരാള്‍ മരിച്ച് കിടക്കുമ്പോള്‍ പോലും അയാളെ പരിഹസിക്കുകയും അപഹസിക്കുകയും ചെയ്യുന്ന തന്നെപ്പോലുള്ള ഇരുകാലികളാണ് കേരള സമൂഹത്തിലെ പ്രഹസനവും ദുരന്തവും’. എന്ന് തുടങ്ങി ഒട്ടേറെ വിമർശനാത്മകമായ കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായ് ആസ്റ്റര്‍ മന്‍ഖൂള്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ശനിയാഴ്ച വൈകിട്ട് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 80 വയസായിരുന്നു.

ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്ന പരസ്യവാചകത്തിന്റെ മുഖമായി അദ്ദേഹം മലയാളികള്‍ക്ക് അതിവേഗം പരിചിതനായി. എന്നാല്‍ വായ്പാ തിരിച്ചടവിലുണ്ടായ വീഴ്ച അദ്ദേഹത്തെ ജയിലിലാക്കി. വിവിധ ബാങ്കുകളില്‍ നിന്നായി 55 കോടിയിലേറെ ദിര്‍ഹമാണ് വായ്പയായി എടുത്തിരുന്നത്. 2015 ഓഗസ്റ്റില്‍ അറസ്റ്റ് ചെയ്യപ്പെട്ട രാമചന്ദ്രനെ ദുബായ് കോടതി 3 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. പ്രതിസന്ധികള്‍ തരണം ചെയ്ത് ഒരു തിരിച്ചുവരവിനുള്ള യാത്രയ്ക്കിടെയാണ് അദ്ദേഹത്തിന്റെ മടക്കം.

എപ്പോഴും എല്ലാം അതിന്റെ മുറ പോലെ നടന്ന് കൊള്ളും എന്ന് വിചാരിച്ച് ഇരിക്കാന്‍ പറ്റില്ല. ഒരു ബിസിനസ് ആവുമ്പോള്‍ ഓരോ കാര്യങ്ങളും നമ്മള്‍ കണ്ണില്‍ എണ്ണ ഒഴിച്ച് നോക്കി നടത്തണം. അത് പോലെ സഹജീവികളോടുള്ള സ്‌നേഹവും ആദരവും എന്നും നിലനിര്‍ത്തണം. ഇതാണ് ഞാന്‍ പഠിച്ച പാഠം, എനിക്ക് ലോകത്തോട് പറയാനുള്ളതും ഇതാണ്. അദ്ദേഹം ഒരു അഭിമുഖത്തിലാണ് ഈ വാക്കുകൾ പറഞ്ഞത് .

അറ്റ്‌ലസ് ജ്വല്ലറി, ജനകോടികളുടെ വിശ്വസ്ത സ്ഥാപനം- കേരളക്കര ഏറ്റെടുത്ത ഡയലോഗ് ആയിരുന്നു അത്. ഒരു കാലത്ത് മിമിക്രിക്കാരുടെ അന്നം. ആ പരസ്യവാചകത്തിന്റെ ഉടമ ഇനി ഇല്ല. ജീവിതത്തില്‍ ഒട്ടും പ്രതീക്ഷിക്കാതെ വന്ന തിരിച്ചടിയില്‍ തളര്‍ന്ന് വീണപ്പോഴും അറ്റ്‌ലസ് രാമചന്ദ്രന്‍ പ്രതീക്ഷയോടെ എഴുന്നേറ്റ് നിന്നു. തിരിച്ചുവരും എന്ന വാക്ക് പാലിക്കാനുള്ള ശ്രമത്തിന് ഇടയില്‍ മരണപ്പെട്ടു എന്ന വാര്‍ത്തയാണ് കേരളത്തിലേക്ക് എത്തിയത്. ദുബായില്‍ തന്നെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്.

Anandhu Ajitha

Recent Posts

കണ്ഠരര് രാജീവരുടെ വീട്ടിൽ എസ്‌ഐടി പരിശോധന ! പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടിന്റെ രേഖകൾ തേടുന്നു

ചെങ്ങന്നൂർ: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവരുടെ ചെങ്ങന്നൂർ മുണ്ടൻകാവിലെ വീട്ടിൽ എസ്‌ഐടി പരിശോധന. ഉച്ചയ്ക്ക് 2.50…

37 seconds ago

ഉമർ ഖാലിദിനെ അനുകൂലിച്ച് കുറിപ്പെഴുതിയ മംദാനിക്ക് ഇന്ത്യയുടെ തിരിച്ചടി | SOHRAN MAMDANI

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ വരേണ്ട ! മേയർ ന്യൂയോർക്കിലെ കാര്യങ്ങൾ നോക്കിയാൽ മതി ! സുഹ്‌റാൻ മംദാനിക്ക് മുന്നറിയിപ്പ്…

46 minutes ago

തെറ്റ് ചെയ്തിട്ടില്ലെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു !!! പുലരും വരെയും കണ്ഠരര് രാജീവര് ഒരു പോള കണ്ണടച്ചിട്ടില്ലെന്ന് ജയിൽ അധികൃതർ; ആരോഗ്യം മോശമായതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

തിരുവനന്തപുരം: ജയിലിൽ പൊട്ടിക്കരഞ്ഞ് ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. രാത്രി വൈകി തിരുവനന്തപുരം സ്‌പെഷ്യല്‍ ജയിലിലെ സെല്ലില്‍…

1 hour ago

കേരളത്തിലെ മതേതരക്കാർ ക്ഷണിച്ചു വരുത്തുന്ന അപകടം ചൂണ്ടിക്കാട്ടി അനൂപ് ആന്റണി I ANOOP ANTONY

ബംഗ്ലാദേശിൽ ഹിന്ദുക്കളെ കൊന്നൊടുക്കുന്ന ജമാഅത്തെ ഇസ്ലാമി കേരളത്തിൽ ഇടത് വലത് മുന്നണികളിൽ സഖ്യകക്ഷി ! വൈരുധ്യവും അപകടവും ചൂണ്ടിക്കാട്ടി ബിജെപി…

1 hour ago

വീരവാതം മാറ്റി അമേരിക്കയുടെ കാല് പിടിക്കാനായി ഖമേനി

ഇറാനിൽ പ്രതിഷേധം രൂക്ഷമാകുന്നു. ജനകീയ പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ 250ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഖമേനി ഭരണകൂടത്തിനെതിരെ വ്യാപക…

2 hours ago

സുഡാനിലെ ആഭ്യന്തര യുദ്ധം മുതലെടുക്കാൻ പാകിസ്ഥാൻ ! 1.5 ബില്യൺ ഡോളറിന്റെ പ്രതിരോധ കരാറിൽ ഒപ്പിട്ടേക്കും; സൈനിക വിമാനങ്ങളും ഡ്രോണുകളും കൈമാറും

ആഭ്യന്തര കലഹം രൂക്ഷമായ സുഡാനിലെ സാഹചര്യം മുതെലെടുത്ത് ആയുധ വ്യാപാരം നടത്താനൊരുങ്ങി പാകിസ്ഥാൻ. പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിനെതിരെയുള്ള…

2 hours ago