പ്രതീകാത്മക ചിത്രം
ആഭ്യന്തര കലഹം രൂക്ഷമായ സുഡാനിലെ സാഹചര്യം മുതെലെടുത്ത് ആയുധ വ്യാപാരം നടത്താനൊരുങ്ങി പാകിസ്ഥാൻ. പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സിനെതിരെയുള്ള പോരാട്ടത്തിൽ സുഡാൻ സൈന്യത്തിന് പാകിസ്ഥാനിൽ നിർമ്മിച്ച ആയുധങ്ങളും യുദ്ധവിമാനങ്ങളും വിൽക്കാനാണ് നീക്കം.
കരാർ പ്രകാരം പത്ത് കാരക്കോറം-8 ലൈറ്റ് സ്ട്രൈക്ക് എയർക്രാഫ്റ്റുകളും നിരീക്ഷണത്തിനും ചാവേർ ആക്രമണങ്ങൾക്കുമായി ഉപയോഗിക്കാവുന്ന ഇരുനൂറോളം ഡ്രോണുകളും പാകിസ്ഥാൻ സുഡാന് നൽകും. കൂടാതെ അത്യാധുനിക വ്യോമപ്രതിരോധ സംവിധാനങ്ങളും സൂപ്പർ മുഷാക് പരിശീലന വിമാനങ്ങളും ഈ പാക്കേജിന്റെ ഭാഗമാണ്. ചൈനയുമായി ചേർന്ന് പാകിസ്ഥാൻ വികസിപ്പിച്ചെടുത്ത ജെ.എഫ്-17 യുദ്ധവിമാനങ്ങളും കരാറിൽ ഉൾപ്പെട്ടേക്കുമെന്ന് സൂചനയുണ്ടെങ്കിലും ഇവയുടെ എണ്ണത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തതനുസരിച്ച് ഒരു മുൻ പാകിസ്ഥാൻ എയർ മാർഷൽ ഉൾപ്പെടെയുള്ള ഉന്നത കേന്ദ്രങ്ങൾ കരാർ ഏകദേശം പൂർത്തിയായതായി സ്ഥിരീകരിച്ചിട്ടുണ്ട്.
ബംഗ്ലാദേശുമായി പ്രതിരോധ ചർച്ചകൾ സജീവമായി നടക്കുന്നതിനിടയിലാണ് സുഡാനുമായുള്ള ഈ പുതിയ നീക്കം പാകിസ്ഥാൻ നിർമ്മിത ജെ.എഫ്-17 വിമാനങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് വ്യോമസേനാ മേധാവിയും പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥരും ഇസ്ലാമാബാദിൽ ചർച്ച നടത്തിയിരുന്നു. ഇതിനുപുറമെ ലിബിയൻ നാഷണൽ ആർമിയുമായി 4 മില്യൺ ഡോളറിന്റെ മറ്റൊരു കരാറിലും പാകിസ്ഥാൻ ഒപ്പുവെച്ചിട്ടുണ്ട്.
അതേസമയം സുഡാനിലെ കരാറിന് എങ്ങനെ ധനസഹായം നൽകുമെന്നതിനെക്കുറിച്ച് സ്രോതസ്സുകൾ വ്യക്തമാക്കിയിട്ടില്ല, എന്നാൽ, സൗദി അറേബ്യയിൽ നിന്നായിരിക്കും ധനസഹായം ലഭിക്കുകയെന്നാണ് വിവരം. സൗദി അറേബ്യയാണ് കരാറിന് മധ്യസ്ഥത വഹിച്ചതെന്ന് റോയിറ്റേഴ്സ് ഉദ്ധരിക്കുന്നു. അതേസമയം, സൗദിയുമായി 2 ബില്യൺ മുതൽ 4 ബില്യൺ ഡോളർ വരെ വിലമതിക്കുന്ന പ്രതിരോധ കരാറിനായി പാകിസ്താൻ ചർച്ച നടത്തുകയാണെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…