എന്നും എക്കാലത്തും എപ്പോഴും കടുത്ത അവഹേളനം നേരിടുന്നവരാണ് എച്ച്‌ഐവി ബാധിതർ. യാഥാസ്ഥിതിക ചിന്താഗതിക്കാരുടെ ആധുനിക കാലഘട്ടം ഇവരുടെ ജീവിതത്തിലും മാറ്റങ്ങൾ കൊണ്ടുവന്നു. ഇപ്പോഴിതാ എച്ച്‌ഐവി പോസിറ്റീവ് ജീവനക്കാർ മാത്രമായി ഏഷ്യയിലെ ആദ്യ കഫേ കൊൽക്കത്തയിൽ തുറന്നിരിക്കുകയാണ്. ‘കഫേ പോസിറ്റീവ്’ എന്നാണ് ഇതിന്റെ പേര്. രോഗ ബാധിതരായ 7 കൗമാരക്കാർ ഉൾപ്പെടുന്നതാണ് ഇവിടം.രാജ്യത്തുടനീളം എച്ച്‌ഐവി ബാധിതർക്ക് ജോലി നൽകാൻ വിമുഖത കാണിക്കുന്നവർക്ക് ‘കഫേ പോസിറ്റീവ്’ ഒരു മാതൃകയാണ്. ‘കോഫി ബിയോണ്ട് ബൗണ്ടറീസ്’ എന്ന ടാഗ്‌ലൈനിൽ 7 എച്ച്‌ഐവി ബാധിതരായ യുവാക്കളാണ് കഫേ പോസിറ്റീവിന് പിന്നിൽ. 2018ൽ കൊൽക്കത്തയിലെ ജോധ്പൂർ പാർക്കിൽ ആരംഭിച്ചിരുന്ന കഫേ പിന്നീട് മാറ്റുകയായിരുന്നുവെന്നും പറയപ്പെടുന്നു
അതേസമയം എച്ച്ഐവി പോസിറ്റീവ് ആയ ആളുകൾക്ക് ബോധവത്കരണവും തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയുമാണ് ഈ കഫേ ലക്ഷ്യമിടുന്നത്. ആനന്ദഘർ എന്ന എൻജിഒയുടെ സ്ഥാപകനായ കല്ലോൽ ഘോഷ് ആണ് ഈ കഫേയുടെ സ്ഥാപകൻ. എച്ച്ഐവി പോസിറ്റീവായ കുട്ടികളുടെ മാനസികാരോഗ്യം മുന്‍ നിര്‍ത്തി പ്രവര്‍ത്തിക്കുന്ന എൻജിഒ ആണ് ആനന്ദഘർ. ഫ്രാങ്ക്ഫർട്ടിലെ എച്ച്ഐവി പോസിറ്റീവ് ആയ ആളുകൾ നടത്തുന്ന മറ്റൊരു കഫേയാണ് പ്രചോദനമായത് എന്ന് കല്ലോൽ ഘോഷ് പറയുന്നു. എന്നാൽ ഈ കഫേയോടുള്ള പ്രതികരണം പോസിറ്റീവ് ആയിരുന്നില്ല. സ്റ്റാഫ് എച്ച്ഐവി പോസിറ്റീവ് ആണെന്ന് അറിഞ്ഞപ്പോള്‍ ചിലര്‍ അസ്വസ്ഥത കാട്ടിയതായും ചിലർ കഫേയിൽ നിന്ന് ഇറങ്ങി പോവുകയും ചെയ്തതായി കല്ലോൽ ഘോഷ് പറഞ്ഞു. പക്ഷെ അതിഥികളോട് എല്ലാം വിശദീകരിച്ച് കഴിയുമ്പോൾ ഭൂരിഭാഗം പേരും തങ്ങളോട് സഹകരിക്കാൻ തയ്യാറായിട്ടുണ്ടെന്നും ഘോഷ് പറയുന്നു
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…