കണ്ണൂർ: സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ വനിതാ കമ്മീഷൻ അധ്യക്ഷയുമായ എംസി ജോസഫൈന്റെ മരണത്തിനിടയിലും പൊതു സമ്മേളനവും റെഡ് വോളണ്ടിയർ മാർച്ചും മാറ്റിവെയ്ക്കാതെ സിപിഎം. പാർട്ടി കോൺഗ്രസ് സമാപനത്തോടനുബന്ധിച്ച് കണ്ണൂരിൽ ഇന്ന് വൈകിട്ട് നടക്കുന്ന പരിപാടികളിൽ മാറ്റമില്ലെന്ന് സിപിഎം നേതാക്കൾ അറിയിച്ചു. സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് ജോസഫൈന്റെ മൃതദേഹം എറണാകുളത്തേയ്ക്ക് കൊണ്ടുപോകാനും തീരുമാനിച്ചതായി നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്
അതേസമയം വോളണ്ടിയർമാരുമായുള്ള വാഹനങ്ങൾ ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്ക് തന്നെ കണ്ണൂർ ഗസ്റ്റ് ഹൗസിന് സമീപത്തുള്ള റോഡിൽ എത്തിച്ചേരും. അതിന് ശേഷം പൊതുജനങ്ങൾ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ടൗണിൽ പ്രവേശനം അനുവദിക്കാത്ത വിധത്തിലാണ് ക്രമീകരണം എന്നാണ് നേതാക്കൾ അറിയിച്ചിരിക്കുന്നത്.
ഞായറാഴ്ച്ച ഉച്ചയോടെയായിരുന്നു എം സി ജോസഫൈൻ അന്തരിച്ചത്.23-ാം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ ജോസഫൈൻ, ഇന്നലെ വൈകുന്നേരം സമ്മേളന വേദിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് ആരോഗ്യനില വഷളായതോടെ ഉടനെ കണ്ണൂരിലെ എകെജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെൻ്റിലേറ്ററിലായിരുന്നു. നേരത്തെയും ഹൃദയസംബന്ധമായ അസുഖത്തിന് ജോസഫൈൻ ചികിത്സ തേടിയിരുന്നു.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…