International

ഇനി രക്ഷയില്ല..! താലിബാനെതിരെ ആയുധമെടുക്കാൻ അഫ്ഗാൻ സ്ത്രീകൾ; പ്രതിഷേധം ശക്തം

കാബൂൾ: താലിബാനെതിരെ ആയുധമെടുക്കാൻ അഫ്ഗാൻ സ്ത്രീകൾ രംഗത്ത് (Afghan Women Protest Against Taliban). ഒരു ഇടവേളയ്‌ക്ക് ശേഷമാണ് രാജ്യത്ത് വീണ്ടും സ്ത്രീകൾ പ്രക്ഷോഭത്തിന് തുടക്കംകുറിച്ചിരിക്കുന്നത്. സ്ത്രീസ്വാതന്ത്ര്യത്തിന് തടസ്സമാകുന്ന തരത്തിൽ താലിബാൻ നിയമങ്ങൾ കടുപ്പിക്കുന്നതിനെതിരെയാണ് പ്രതിഷേധം വ്യാപിക്കുന്നത്.

ഇസ്ലാമിക് എമിറേറ്റ്‌സ് എന്ന് സ്വയംവിശേഷിപ്പിക്കുന്ന താലിബാൻ ഭരണകൂടമാണ് സ്ത്രീകൾക്കായി പുതിയ മാർഗ്ഗരേഖ പുറപ്പെടുവിച്ചത്. സ്ത്രീകൾ അനാവശ്യമായി ഒറ്റയ്‌ക്ക് പുറത്തുപോകരുത്. ആൺതുണയില്ലാതെ പുറത്തിറ ങ്ങരുത്. മുഖവും ശരീരവും പൂർണ്ണമായും മറയ്‌ക്കുന്ന തരം വസ്ത്രങ്ങ ളായിരിക്കണം ധരിക്കേണ്ടത്. എന്നിവയാണ് സ്ത്രീകേന്ദ്രീകൃതമായി കർശനമാക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം വാഹനങ്ങളിൽ പാട്ടുവെയ്‌ക്കരുതെന്ന നിയമം പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ സ്ത്രീകൾ രംഗത്തെത്തിയിരിക്കുന്നത്.

പ്രതിഷേധം നടത്തുന്ന അഫ്ഗാൻ വനിതകളുടെ വാക്കുകൾ ഇങ്ങനെ:

“സമൂഹത്തിൽ നിന്നും സ്ത്രീകളെ മുഴുവൻ അകറ്റാനാണ് താലിബാൻ ഉദ്ദേശിക്കുന്നത്. സ്ത്രീകളുടെ വിദ്യാഭ്യാസം, തൊഴിൽ, ജോലി, സമൂഹ്യമായി ഇടപഴകലുകൾ എന്നിവ നിരോധിക്കുക എന്നാൽ ജയിലിന് സമാനമാണ്. ഞങ്ങൾ പട്ടിണികിടക്കുന്ന ജനങ്ങളുടെ ശബ്ദമാണ്. ഞങ്ങൾ ഉണർന്നിരിക്കുന്നു. ഞങ്ങൾ ഈ വേർതിരിവിനെ വെറുക്കുന്നു” പ്രതിഷേധക്കാർ പറഞ്ഞു.

admin

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

5 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

5 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

6 hours ago