Cinema

ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് സമ്മാനിച്ചു: സെല്‍ഫിയെടുത്ത് നവ്യാ നായര്‍; ചിത്രം വൈറൽ

മലയാളികളുടെ പ്രിയ താരം നവ്യാ നായർ ജെ സി ഡാനിയൽ ഫൗണ്ടേഷൻ അവാര്‍ഡിന് ഇത്തവണ അര്‍ഹയായിരുന്നു. തുടർന്ന് നടി ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. അവാർഡ് ഏറ്റുവാങ്ങുന്നതിന് ചിത്രങ്ങളെല്ലാം താരം തന്നെയാണ് പങ്കുവെച്ചത്.

ഇപ്പോഴിതാ നവ്യാ ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് ഏറ്റുവാങ്ങിയശേഷം സെല്‍ഫിയെടുക്കുന്നതിന്റെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രമായി രണ്ടെണ്ണം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നിവര്‍’ എന്ന ചിത്രവും ‘ദിശ’യുമാണ് മികച്ച ചിത്രങ്ങളായി തെരഞ്ഞെടുക്കപ്പെട്ടത്.

ജയസൂര്യ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ നവ്യ നായര്‍ മികച്ച നടിയായി.സിദ്ധാര്‍ഥ് ശിവയാണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടവയില്‍ ഒന്നായ ‘എന്നിവര്‍’ സംവിധാനം ചെയ്‍തത്. വി സി ജോസാണ് ‘ദിശ’യുടെ സംവിധായകൻ. ‘സണ്ണി’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജയസൂര്യ മികച്ച നടനായതെങ്കില്‍ നവ്യാ നായര്‍ ‘ഒരുത്തി’ എന്ന ചിത്രത്തിലൂടെയാണ് മികച്ച നടിയായത്.

‘സണ്ണി’ എന്ന ചിത്രത്തിലൂടെ മധു നീലകണ്ഠൻ മികച്ച ഛായാഗ്രാഹകനായപ്പോള്‍ ‘എന്നിവരിലൂ’ടെ സിദ്ധാര്‍ഥ് ശിവ തന്നെയാണ് മികച്ച സംവിധായകനായത്. മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് ലഭിച്ചത് ഗോപി സുന്ദറിനാണ്. ‘ഒരുത്തി’ എന്ന ചിത്രത്തിന്റെ സംഗീതമാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. ‘

‘വര്‍ത്തമാനം’ എന്ന ചിത്രത്തിലൂടെ രംഗനാഥ് രവി ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ അവാര്‍ഡില്‍ മികച്ച സൗണ്ട് ഡിസൈനറായി. 2020ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലും മികച്ച നടനായത് ജയസൂര്യയായിരുന്നു. ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലും മികച്ച സംവിധായനായത് സിദ്ധാര്‍ഥ് ശിവയായിരുന്നു. ‘എന്നിവര്‍’ എന്ന ചിത്രം തന്നെയായിരുന്നു സിദ്ധാര്‍ഥ് ശിവയെ അവാര്‍ഡിന് അര്‍ഹനാക്കിയത്.

admin

Recent Posts

നയതന്ത്രത്തിലൂടെ ഇറാന്റെ മനസ് മാറ്റി ഇന്ത്യക്കാരേ മോചിപ്പിച്ച് കേന്ദ്ര സർക്കാർ! |india

നയതന്ത്രത്തിലൂടെ ഇറാന്റെ മനസ് മാറ്റി ഇന്ത്യക്കാരേ മോചിപ്പിച്ച് കേന്ദ്ര സർക്കാർ! |india

9 mins ago

ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച് കമ്മികൾ ! |CPM|

ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച് കമ്മികൾ ! |CPM|

3 hours ago

മേയർ-ഡ്രൈവർ തർക്കം; മെമ്മറി കാർഡ് കാണാതായതിൽ കെഎസ്ആർടിസി കണ്ടക്ടർ സുബിനെ പോലീസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി പോലീസ്. ബസിലെ സിസിടിവി…

3 hours ago

ഒരുപാട് സ്വപ്നങ്ങളുമായി എംബിബിഎസ് നേടിയവള്‍, അച്ഛന്റെയും അമ്മയുടെയും ഏക മകള്‍…തീരാനോവായി ഡോ.വന്ദന ദാസ്! കേരളത്തെ ഞെട്ടിച്ച ക്രൂരതയ്ക്ക് ഇന്ന് ഒരാണ്ട്

ഒരു വര്‍ഷത്തിനിപ്പുറവും മായാത്ത വേദനിപ്പിക്കുന്ന ഓര്‍മ്മയായി വന്ദന ദാസ്. ഹൗസ് സര്‍ജന്‍ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ ക്രൂരമായി കൊല്ലപ്പെട്ടിട്ട്…

3 hours ago

ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA

ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA

4 hours ago

ഉത്സവാന്തരീക്ഷത്തിൽ പൗർണ്ണമിക്കാവ് ! ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള രാജ്യത്തെ ഉയരം കൂടിയ മാര്‍ബിള്‍ വിഗ്രഹം ഇന്ന് തിരുവനന്തപുരത്തെത്തും

തിരുവനന്തപുരം: വെങ്ങാനൂര്‍ പൗർണ്ണമിക്കാവ് ബാലത്രിപുര സുന്ദരി ദേവീ ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്ക്കായി കൊണ്ടുവരുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹങ്ങൾ…

4 hours ago