Categories: International

കാബൂളില്‍ വിവാഹച്ചടങ്ങിനിടെ ചാവേര്‍ സ്‌ഫോടനം; 63 പേര്‍ മരിച്ചു; മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത

കാബൂള്‍: അഫ്ഗാനിസ്താന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ 63 ഓളം പേര്‍ മരിച്ചു. ഒരു വിവാഹച്ചടങ്ങിനിടെയാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്.നൂറിലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. വിവാഹത്തോടനുബന്ധിച്ച് സംഗീതനിശ നടത്തിയിരുന്ന സ്‌റ്റേജിന് സമീപമാണ് സ്‌ഫോടനമുണ്ടായത്. ഇവിടെയുണ്ടായിരുന്ന കുട്ടികളും യുവാക്കളും ഒന്നടങ്കം കൊല്ലപ്പെട്ടെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

1200 ഓളം പേര്‍ക്ക് വിവാഹത്തിന് ക്ഷണമുണ്ടായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.ഷിയ ഹസാര സമുദായത്തിന്റെ വിവാഹച്ചടങ്ങിനിടെയാണ് സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കും.

admin

Recent Posts

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു !അക്രമിയെന്നു സംശയിക്കുന്ന യുവാവ് കസ്റ്റഡിയിൽ

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. തലസ്ഥാന നഗരമായ ബ്രാട്ടിസ്‌ലാവയിൽനിന്നു 150 കിലോമീറ്ററോളം അകലെ ഹാൻഡ്‌ലോവയിൽ പാർട്ടി പരിപാടിയിൽ പങ്കെടുത്ത…

5 mins ago

പത്തനംതിട്ടയിൽ നിന്ന് കാണാതായ 14 കാരനെ തമിഴ്‌നാട്ടിൽ നിന്ന് കണ്ടെത്തി! തിരിച്ചറിഞ്ഞത് മെർച്ചന്റ് നേവി വിദ്യാർത്ഥി

പത്തനംതിട്ടയിൽ നിന്ന് കാണാതായ 14 കാരനെ തമിഴ്‌നാട്ടിൽ നിന്ന് കണ്ടെത്തി. മല്ലപ്പള്ളി സ്വദേശി ആദിത്യനെയാണ് കണ്ടെത്തിയത്. ട്രെയിൻ യാത്രയ്ക്കിടെ മെർച്ചൻ്റ്…

23 mins ago

കാമുകനുമൊത്ത് ജീവിക്കാൻ മകളെ കൊന്ന് കിണറ്റിൽ തള്ളി; അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം: പതിനാറുകാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ അനീഷ്…

29 mins ago

പന്തീരാങ്കാവ് സ്ത്രീധന പീഡനം ! എസ്എച്ച്ഒ യ്ക്ക് സസ്‌പെൻഷൻ ! നടപടി കൃത്യ നിർവഹണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനാൽ

കോഴിക്കോട് : പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ നവ വധുപീഡനത്തിന് ഇരയായ സംഭവത്തിൽ പന്തീരാങ്കാവ് എസ്എച്ച്ഒ കൂടിയായ സിഐ എ എസ്.സരിനെ സസ്പെൻഡ്…

1 hour ago

സർക്കുലറിൽ മാറ്റങ്ങൾ വരുത്തിയെന്ന് ഗതാഗതമന്ത്രി ! ഡ്രൈവിംഗ് സ്‌കൂൾ ഉടമകളുടെ സമരം പിൻവലിച്ചു !

തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിംഗ് സ്‌കൂൾ ഉടമകൾ നടത്തി വന്ന സമരം പിൻവലിച്ചു. ​ഗതാഗതമന്ത്രി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്.…

2 hours ago