Afghanistan holds the position of being the most oppressed of women; UN
കാബൂൾ: ഇന്ന് ലോക വനിതാ ദിനം . എന്നാൽ ഇതെന്താണെന്ന് പോലും അറിയാത്ത ഒരുപാട് വനിതകൾ ഈ ലോകത്തുണ്ട്. അടിച്ചർത്തലുകളാലും കുറ്റപ്പെടുത്തലുകളാലും, ക്രൂര പീഡനങ്ങളാലും, ഉപദ്രവങ്ങളാലും, അവഗണനകളാലും നാല് ചുമരുകൾക്കുള്ളിൽ അകപ്പെട്ടു കഴിയുന്ന ഒരുപാട് സ്ത്രീകൾ. സ്ത്രീയെ ശരീരമായി മാത്രം കാണുന്ന ഒരുപാടുപേർ നമ്മുക്കിടയിലും ഉണ്ട്. അതിൽ ഏറ്റവും പ്രധാനമായി പറയുന്നത് താലിബാൻ അധികാരം ഏറ്റെടുത്തതിന് ശേഷമുള്ള അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവസ്ഥയാണ്. സ്ത്രീകളെ കൂടുതൽ അടിച്ചമർത്തുന്ന രാജ്യമായി അഫ്ഗാനിസ്ഥാൻ മാറിയെന്ന് യു.എൻ വ്യക്തമാക്കി. ലോക വനിതാദിനത്തിലാണ് അഫ്ഗാനിസ്ഥാനിൽ താലിബാൻ സ്ത്രീകൾക്കു നേരെ നടത്തുന്ന മനുഷ്യാവകാശ പ്രവർത്തനങ്ങൾ ചൂണ്ടികാണിച്ചുകൊണ്ട് യുഎൻ രംഗത്തെത്തിയത്. സ്ത്രീകളേയും കുട്ടികളേയും നാല് ചുമരുകൾക്കുള്ളിൽ തളച്ചിടുന്ന നിയമമാണ് അഫ്ഗാനിസ്ഥാനിലെ പുതിയ ഭരണാധികാരിളുടേതെന്ന് യുഎൻ കുറ്റപ്പെടുത്തി.
അധികാരത്തിൽ വന്നതിനു ശേഷം താലിബാൻ നിലപാട് കടുപ്പിക്കുകയായിരുന്നു. സ്ത്രീകളുടെ അവകാശങ്ങളെ അടിച്ചമർത്തിക്കൊണ്ടായിരുന്നു താലിബാന്റെ ഓരോ നീക്കവും. വിദ്യാഭ്യാസത്തിനും ജോലിക്കുമെല്ലാം സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി. സ്ത്രീകളുടെ അവകാശങ്ങൾ അടിച്ചമർത്തുന്ന കാര്യത്തിൽ ലോകത്തിലെ ഏറ്റവും മോശപ്പെട്ട രാജ്യമായി താലിബാന്റെ കീഴിലുള്ള അഫ്ഗാനിസ്ഥാൻ മാറിയെന്ന് യുഎൻ സെക്രട്ടറി ജനറലായ റോസ ഒട്ടുംബയോവ വ്യക്തമാക്കി.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു…
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും…