Tuesday, April 30, 2024
spot_img

ഇന്ന് ലോക വനിതാ ദിനം !സ്ത്രീകൾക്കായുള്ള ഈ ദിനത്തിൽ സ്ത്രീകളെ അടിച്ചമർത്തുന്നതിന് ഏറ്റവും മുന്നിൽ എന്ന സ്ഥാനം സ്വന്തമാക്കി അഫി​ഗാനിസ്ഥാൻ ; യുഎൻ

കാബൂൾ: ഇന്ന് ലോക വനിതാ ദിനം . എന്നാൽ ഇതെന്താണെന്ന് പോലും അറിയാത്ത ഒരുപാട് വനിതകൾ ഈ ലോകത്തുണ്ട്. അടിച്ചർത്തലുകളാലും കുറ്റപ്പെടുത്തലുകളാലും, ക്രൂര പീഡനങ്ങളാലും, ഉപദ്രവങ്ങളാലും, അവഗണനകളാലും നാല് ചുമരുകൾക്കുള്ളിൽ അകപ്പെട്ടു കഴിയുന്ന ഒരുപാട് സ്ത്രീകൾ. സ്ത്രീയെ ശരീരമായി മാത്രം കാണുന്ന ഒരുപാടുപേർ നമ്മുക്കിടയിലും ഉണ്ട്. അതിൽ ഏറ്റവും പ്രധാനമായി പറയുന്നത് താലിബാൻ അധികാരം ഏറ്റെടുത്തതിന് ശേഷമുള്ള അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ അവസ്ഥയാണ്. സ്ത്രീകളെ കൂടുതൽ അടിച്ചമർത്തുന്ന രാജ്യമായി അഫ്​ഗാനിസ്ഥാൻ മാറിയെന്ന് യു.എൻ വ്യക്തമാക്കി. ലോക വനിതാദിനത്തിലാണ് അഫ്​ഗാനിസ്ഥാനിൽ താലിബാൻ സ്ത്രീകൾക്കു നേരെ നടത്തുന്ന മനുഷ്യാവകാശ പ്രവർത്തനങ്ങൾ ചൂണ്ടികാണിച്ചുകൊണ്ട് യുഎൻ രം​ഗത്തെത്തിയത്. സ്ത്രീകളേയും കുട്ടികളേയും നാല് ചുമരുകൾക്കുള്ളിൽ തളച്ചിടുന്ന നിയമമാണ് അഫ്​ഗാനിസ്ഥാനിലെ പുതിയ ഭരണാധികാരിളുടേതെന്ന് യുഎൻ കുറ്റപ്പെടുത്തി.

അധികാരത്തിൽ വന്നതിനു ശേഷം താലിബാൻ നിലപാട് കടുപ്പിക്കുകയായിരുന്നു. സ്ത്രീകളുടെ അവകാശങ്ങളെ അടിച്ചമർത്തിക്കൊണ്ടായിരുന്നു താലിബാന്റെ ഓരോ നീക്കവും. വിദ്യാഭ്യാസത്തിനും ജോലിക്കുമെല്ലാം സ്ത്രീകൾക്ക് വിലക്കേർപ്പെടുത്തി. സ്ത്രീകളുടെ അവകാശങ്ങൾ അടിച്ചമർത്തുന്ന കാര്യത്തിൽ ലോകത്തിലെ ഏറ്റവും മോശപ്പെട്ട രാജ്യമായി താലിബാന്റെ കീഴിലുള്ള അഫ്ഗാനിസ്ഥാൻ മാറിയെന്ന് യുഎൻ സെക്രട്ടറി ജനറലായ റോസ ഒട്ടുംബയോവ വ്യക്തമാക്കി.

Related Articles

Latest Articles