International

നെഞ്ചുലഞ്ഞ് അഫ്ഗാൻ ; സഹായത്തിനായി കേണ് താലിബാൻ ഭരണകൂടം ; ദുരന്തഭൂമിയിൽ ദുരിതം വിതച്ച് കനത്ത മഴയും

കാബൂൾ : അഫ്ഗാനിസ്താനിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 800 കടന്നതിനിടെ രക്ഷാപ്രവർത്തനം ബുദ്ധിമുട്ടിലാക്കി കനത്ത മഴ. സൈനിക വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് പലയിടങ്ങളിൽ നിന്നും ആളുകളെ രക്ഷപ്പെടുത്തുന്നത്. ഇതുവരെ 40 വിമാനങ്ങളിലായി 420-ഓളം പേരെ ദുരന്തബാധിത മേഖലകളിൽ നിന്ന് മാറ്റിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

കുനാർ, നംഗർഹാർ പ്രവിശ്യകളിൽ മാത്രം ഇതുവരെ 812 പേർ മരിച്ചതായി താലിബാൻ ഭരണകൂട വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു. 2800-ൽ അധികം ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയും ദുർഘടമായ പ്രദേശങ്ങളും കാരണം രക്ഷാപ്രവർത്തനം ഏറെ ബുദ്ധിമുട്ടിലാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

റിക്ടർ സ്കെയിലിൽ ആറ് തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അഫ്ഗാനിസ്താൻ സമീപകാലത്ത് നേരിട്ട ഏറ്റവും വലിയ പ്രകൃതിദുരന്തങ്ങളിലൊന്നാണ്. കുനാർ ഗ്രാമത്തിലെ മൂന്ന് ഗ്രാമങ്ങൾ പൂർണമായും ഇല്ലാതായെന്നാണ് റിപ്പോർട്ടുകൾ. വിദൂരമായ മലമ്പ്രദേശങ്ങളിലേക്ക് രക്ഷാപ്രവർത്തകർക്ക് ഇപ്പോഴും എത്താനായിട്ടില്ല. ഈ മേഖലകളിൽ നിരവധി വീടുകൾ തകർന്നുവീണതായി വിവരമുണ്ട്.

താലിബാൻ ഭരണം പിടിച്ചെടുത്തതിന് ശേഷം അഫ്ഗാനിസ്താൻ നേരിടുന്ന മൂന്നാമത്തെ വലിയ ഭൂകമ്പമാണിത്. 2022-ൽ ആയിരത്തോളം പേർ മരിച്ച ഭൂകമ്പം ഭരണകൂടം നേരിട്ട വലിയ വെല്ലുവിളിയായിരുന്നു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന താലിബാൻ ഭരണകൂടത്തിന് ഈ ദുരന്തം കൂടുതൽ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.

അന്താരാഷ്ട്ര സഹായം തേടി താലിബാൻ ഭരണകൂടം ലോകരാഷ്ട്രങ്ങളോട് അഭ്യർഥന നടത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തു. കാബൂളിലേക്ക് ആയിരം ടെന്റുകളും 15 ടൺ ഭക്ഷ്യവസ്തുക്കളും അയച്ചതായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അറിയിച്ചു. കൂടുതൽ സഹായം നാളെ മുതൽ അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയും സഹായം നൽകാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും സഹായ ദൗത്യത്തിന് തയ്യാറെടുക്കുന്നതായി അറിയിച്ചു.

Anandhu Ajitha

Recent Posts

സ്വർണ്ണ വിലയിൽ വൻ ഇടിവ് . | GOLD PRICE LOW |

സ്വർണ വില ഉയരാൻ തന്നെയാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധനായ സന്തോഷ് ടി വർഗീസ്. സ്വർണ്ണത്തിന്റെ വില എന്ന് പറയുന്നത് ആഗോള…

10 minutes ago

ശബരിമല സ്വർണ്ണക്കൊള്ളയുടെ നാൾവഴി അന്വേഷിച്ച് പ്രത്യേക അന്വേഷണ സംഘം I SABARIMALA GOLD SCAM

വിജയ് മല്യ നാടുവിട്ടതോടെ സ്വർണ്ണം കടത്താൻ ചിലർ തീരുമാനിച്ചു ? ഉയർന്ന അളവിൽ സ്വർണ്ണം അടങ്ങിയ ശ്രീകോവിലിന്റെ മേൽക്കൂര കൊള്ളസംഘത്തിന്റെ…

13 minutes ago

കെ സി വേണുഗോപാലിന്റെ ലക്‌ഷ്യം മുഖ്യമന്ത്രി കസേര .

രാഹുൽ മാങ്കൂട്ടത്തിലിനെ ചൊല്ലി കോൺഗ്രസ്സിൽ ഇപ്പോൾ തുറന്നിരിക്കുന്നത് പുതിയ പോർമുഖമാണ്. അതിൻ്റെ പ്രകടമായ സൂചനയാണ് രണ്ടാംഘട്ട തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ദിവസം…

1 hour ago

മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവിന് സ്റ്റേ ! സുപ്രീംകോടതി നടപടി കേരള വഖഫ് സംരക്ഷണ വേദി നൽകിയ ഹർ‌ജിയിൽ; ജനുവരി 27ന് കേസ് വീണ്ടും പരിഗണിക്കും

ദില്ലി : ∙ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഭൂമിയില്‍ തല്‍സ്ഥിതി തുടരാന്‍…

1 hour ago

ഭാരതീയ സംസ്കാരത്തിനും ആധ്യാത്മിക വിദ്യാഭ്യാസത്തിനും നൽകിയ അതുല്യ സംഭാവനകൾക്ക് വീണ്ടും അംഗീകാരത്തിന്റെ നിറവ് ! ‘വീർ സവർക്കർ ഇന്റർനാഷണൽ ഇംപാക്റ്റ് അവാർഡ്’ ഏറ്റുവാങ്ങി ആചാര്യശ്രീ കെ. ആർ. മനോജ്

ഭാരതീയ സംസ്കാരത്തിനും ആധ്യാത്മിക വിദ്യാഭ്യാസത്തിനും നൽകിയ അതുല്യ സംഭാവനകൾ പരിഗണിച്ച്, എച്ച്ആർഡിഎസ് ഇന്ത്യ ഏർപ്പെടുത്തിയ പ്രഥമ അന്താരാഷ്ട്ര പുരസ്കാരം 'വീർ…

1 hour ago

പാകിസ്ഥാനിൽ വൻ അഴിമതി .| CORRUPTION IN PAKISTAN |

സാധാരണ പാകിസ്ഥാനികൾ കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുമ്പോൾ, ഭരണാധികാരികളുടെ ഇത്തരം ആഡംബരവും പണത്തോടുള്ള ആർത്തിയും വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കുന്നു. #imfreport…

2 hours ago