Medias Closed In Afghanistan
കാബൂൾ: അഫ്ഗാനിൽ മാധ്യമങ്ങളുടെയും വായടപ്പിച്ച് (Medias Closed In Afghanistan) താലിബാൻ ഭീകരർ. ഇതിനുപിന്നാലെ മാധ്യമ മേധാവിയെ അറസ്റ്റ് ചെയ്തിരിക്കുകയാണ് താലിബാൻ. അഫ്ഗാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന സാറ്റലൈറ്റ് ടെലിവിഷൻ നെറ്റ്‌വർക്കായ നൂറിൻ ടിവിയുടെ ഉടമയായ ഹാജി ആരിഫ് നൂറിയെയാണ് താലിബാൻ അറസ്റ്റ് ചെയ്തത്. കാബൂളിലെ ഇയാളുടെ വീട്ടിൽ നിന്നായിരുന്നു അറസ്റ്റ്. ടോളോ ന്യൂസാണ് ഇത് സംബന്ധിച്ചുള്ള വാർത്ത പുറത്ത് വിട്ടത്. അഫ്ഗാനിസ്ഥാൻ ഇൻഡിപെൻഡന്റ് ജേർണലിസ്റ്റ് അസോസിയേഷൻ തലവനായ ഹുജത്തുള്ള മുജദേദിയും ഈ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം ഹാജി ആരിഫിനെ എന്തിനാണ് അറസ്റ്റ് ചെയ്തത് എന്നുള്ളത് വ്യക്തമായിട്ടില്ലെന്നും മുജദേദി പറഞ്ഞു. അഫ്ഗാനിൽ താലിബാൻ അധികാരമേറ്റെടുത്തതിന് പിന്നാലെ മാധ്യമസ്ഥാപനങ്ങൾക്കും, മാധ്യമങ്ങൾക്കും നേരെ വ്യാപകമായ രീതിയിൽ ആക്രമണം ഉണ്ടായിരുന്നു. കാബൂളിൽ നിന്നുള്ള റിപ്പോർട്ടറായ ജാവിദ് യൂസിഫിയെ കഴിഞ്ഞ മാസം താലിബാന്റെ നേതൃത്വത്തിലെത്തിയ സംഘം അടിച്ച് കൊന്നിരുന്നു. കഴിഞ്ഞ ഒരു മാസം മാത്രം പത്രപ്രവർത്തകർക്കെതിരായ അക്രമങ്ങളിൽ അഞ്ച് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.
അതോടൊപ്പം സ്ത്രീകളുടെ (Women In Afghanistan) യാത്രകൾക്കും കടുത്ത നിയന്ത്രണങ്ങളാണ് രാജ്യത്ത് താലിബാൻ ഏർപ്പെടുത്തിയിരിക്കുന്നത്. യാത്ര ചെയ്യുന്ന സ്ത്രീകളുടെ കൂടെ ബന്ധുക്കളായ പുരുഷന്മാർ ഉണ്ടായിരിക്കണം എന്നാണ് താലിബാൻ മന്ത്രാലയത്തിൽ നിന്നുള്ള അറിയിപ്പ്. സ്ത്രീകളുടെ ദീർഘദൂര യാത്രകൾക്കാണ് ഇത്തരത്തിൽ ബന്ധുക്കളായ പുരുഷന്മാർ കൂടെ ഉണ്ടായിരിക്കണം എന്ന് മന്ത്രാലയം അറിയിച്ചത്. 72 കിലോമീറ്ററിലേറെ ദുരം സഞ്ചരിക്കുന്ന സ്ത്രീകൾക്കൊപ്പമാണ് ബന്ധുക്കളായ പുരുഷന്മാർ ഉണ്ടാകേണ്ടത്. ബന്ധുക്കളായ പുരുഷന്മാർ കൂടെ ഇല്ലെങ്കിൽ ഇവരെ യാത്ര ചെയ്യാൻ അനുമതിക്കരുത്. സ്ത്രീകൾ നിർബന്ധമായും ഹിജാബ് ധരിച്ചിരിക്കണം.
ഹിജാബ് ധരിച്ചിട്ടുണ്ട് എന്ന് വാഹന ഉടമകൾ ഉറപ്പു വരുത്തണമെന്നും താലിബാൻ മന്ത്രാലയ വക്താവ് സാദിഖ് ആകിഫ് മുജാഹിറിനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു.ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ടെലിവിഷൻ ചാനലുകളിൽ കൂടി നാടകങ്ങളും വനിതാ അഭിനേതാക്കളുടെ ദൃശ്യങ്ങളും പ്രദർശിപ്പിക്കരുതെന്നുമുള്ള നിർദേശം വന്നതിന് പിന്നാലെയാണ് താലിബാൻ സ്ത്രീകൾ യാത്ര ചെയ്യുമ്പോൾ പുരുഷന്മാരും കൂടെ ഉണ്ടായിരിക്കണമെന്ന നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…
പുതിയ യുദ്ധഭടന്മാർ ഇറങ്ങി. ദിലീപിനെതിരെ വൻ ഗുഡാലോചന? മാർട്ടിൻ ആന്റണിയുടെ വെളിപ്പെടുത്തലുകൾ,ഞെട്ടിക്കുന്ന ആരോപണങ്ങൾ! ആരാണ് യഥാർത്ഥ ഗൂഢാലോചനക്കാർ ? #നടിയാക്രമണകേസ്…
ദില്ലി: ∙ മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരം കൊണ്ടുവരുന്ന വിബി–ജി റാം ജി (വികസിത് ഭാരത്–ഗാരന്റി ഫോർ റോസ്ഗാർ…