വാഷിങ്ടൺ: അഫ്ഗാനിസ്താൻ മുന്‍ ധനമന്ത്രി ഇപ്പോൾ അമേരികയില്‍ ഊബര്‍ (Uber) ടാക്‌സി ഓടിക്കുന്നു.അഫ്‌ഗാനിസ്ഥാനിലെ മുൻ ധനമന്ത്രി ഖാലിദ് പയേന്ദയാണ് വാഷിങ്ടണിൽ കുടുംബത്തിനെ പോറ്റാനായി ഡ്രൈവർ ജോലി ചെയ്യുന്നത്. ആറ് മണിക്കൂർ ജോലി ചെയ്‌താൽ 150 ഡോളർ വരുമാനമായി ലഭിക്കുമെന്നും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
താലിബാൻ ഭരണം പിടിച്ചടക്കുന്നതിന് മുമ്പേ തന്നെ അഫ്ഗാനിൽ നിന്നും അമേരിക്കയിലേക്ക് ഖാലിദ് രക്ഷപ്പെട്ടിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അഫ്ഗാനിൽ ആറ് ബില്യൺ ഡോളറിന്റെ ബജറ്റ് അവതരിപ്പിച്ച ഖാലിദ് ഇപ്പോൾ 150 ഡോളറിനായി അമേരിക്കയിൽ ആറ് മണിക്കൂർ ജോലി ചെയ്യുകയാണ്. പ്രധാനമന്ത്രിയുമായി ഉണ്ടായ അസ്വാരസ്യങ്ങളെ തുടർന്ന് ഓഗസ്റ്റ് പത്തിനാണ് അദ്ദേഹം രാജിവെച്ചത്.
അഫ്ഗാനിൽ തന്റെ സർക്കാർ തകർന്നു വീഴാൻ കാരണം അഴിമതിയും കെടുകാര്യസ്ഥതയുമാമെന്നാണ് ഇദ്ദേഹം പറയുന്നത്. അഫ്ഗാനിസ്താന്റെ ഇന്നത്തെ അവസ്ഥയ്ക്ക് അമേരിക്കയാണ് കാരണമെന്നും അമേരിക്കൻ സൈന്യം പിൻവാങ്ങിയത് കൊണ്ടാണ് താലിബാൻ ഭരണം പിടിച്ചതെന്നും ഇദ്ദേഹം ആരോപിച്ചു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…