Friday, May 17, 2024
spot_img

‘ജീവിക്കാൻ വേറെ മാർഗ്ഗമില്ല’; 600 കോടി ഡോളറിന്റെ ബജറ്റ് അവതരിപ്പിച്ച അഫ്ഗാനിസ്ഥാൻ ധനകാര്യ മന്ത്രി ഇപ്പോൾ അമേരിക്കയിൽ ഊബർ ഡ്രൈവർ

വാഷിങ്ടൺ: അഫ്ഗാനിസ്താൻ മുന്‍ ധനമന്ത്രി ഇപ്പോൾ അമേരികയില്‍ ഊബര്‍ (Uber) ടാക്‌സി ഓടിക്കുന്നു.അഫ്‌ഗാനിസ്ഥാനിലെ മുൻ ധനമന്ത്രി ഖാലിദ് പയേന്ദയാണ് വാഷിങ്ടണിൽ കുടുംബത്തിനെ പോറ്റാനായി ഡ്രൈവർ ജോലി ചെയ്യുന്നത്. ആറ് മണിക്കൂർ ജോലി ചെയ്‌താൽ 150 ഡോളർ വരുമാനമായി ലഭിക്കുമെന്നും അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

താലിബാൻ ഭരണം പിടിച്ചടക്കുന്നതിന് മുമ്പേ തന്നെ അഫ്​ഗാനിൽ നിന്നും അമേരിക്കയിലേക്ക് ഖാലിദ് രക്ഷപ്പെട്ടിരുന്നു. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അഫ്​ഗാനിൽ ആറ് ബില്യൺ ഡോളറിന്റെ ബജറ്റ് അവതരിപ്പിച്ച ഖാലിദ് ഇപ്പോൾ 150 ഡോളറിനായി അമേരിക്കയിൽ ആറ് മണിക്കൂർ ജോലി ചെയ്യുകയാണ്. പ്രധാനമന്ത്രിയുമായി ഉണ്ടായ അസ്വാരസ്യങ്ങളെ തുടർന്ന് ഓഗസ്റ്റ് പത്തിനാണ് അദ്ദേഹം രാജിവെച്ചത്.

അഫ്​ഗാനിൽ തന്റെ സർക്കാർ തകർന്നു വീഴാൻ കാരണം അഴിമതിയും കെടുകാര്യസ്ഥതയുമാമെന്നാണ് ഇദ്ദേഹം പറയുന്നത്. അഫ്​ഗാനിസ്താന്റെ ഇന്നത്തെ അവസ്ഥയ്ക്ക് അമേരിക്കയാണ് കാരണമെന്നും അമേരിക്കൻ സൈന്യം പിൻവാങ്ങിയത് കൊണ്ടാണ് താലിബാൻ ഭരണം പിടിച്ചതെന്നും ഇദ്ദേഹം ആരോപിച്ചു.

Related Articles

Latest Articles