കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള മെസിയുടെ കുട്ടി ആരാധകന് താലിബാന്റെ വധ ഭീഷണി. ഏഴുവയസുകാരനായ മുര്‍ത്താസ അഹമ്മദിയാണ് മെസിയുടെ ആരാധകനായതിന്റെ പേരില്‍ ജീവന് ഭീഷണി നേരിടുന്നത്. 2016ല്‍, അര്‍ജന്റീന ദേശീയ ടീമിലെ മെസിയുടെ പത്താം നമ്പര്‍ ജഴ്സി അണിഞ്ഞു നില്ക്കുന്ന ചിത്രമാണ് മുര്‍താസയുടെ ജീവിതം മാറ്റിമറിച്ചത്.
ജഴ്സിയുടെ മാതൃകയില്‍ പ്ലാസ്റ്റിക്ക് കാരിബാഗ് ഉപയോഗിച്ച് നിര്‍മിച്ച കളിക്കുപ്പായമായിരുന്നു മുര്‍താസ ധരിച്ചത്. ഈ ഫോട്ടോ വൈറലായതോടെ മുര്‍താസ താരമായി. മെസി ഇത് ശ്രദ്ധിക്കുകയും തന്റെ കൈ ഒപ്പ് ചാര്‍ത്തിയ കുപ്പായം മുര്താസയ്ക്കു അയച്ചു നല്‍കുകയും ചെയ്തു. ഇതോടെയാണ് മുര്‍താസയ്ക്കും കുടുംബത്തിനും വധഭീഷണി എത്തിതുടങ്ങിയത്. ഒടുവില്‍ കുടുംബം നാടുവിടാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തു.
താലിബാനെ കൂടാതെ മറ്റ് ചില തീവ്രവാദി സംഘടനകളും മുര്‍ത്താസയെ ലക്ഷ്യം വച്ചിരുന്നു.മെസി മുര്‍ത്താസയ്ക്ക് വലിയ തുക നല്കിയിരിക്കുമെന്ന സംശയമാണ് ഇവരുടെ ഇടയില്‍ വളര്‍ന്നു വന്നത്. കുട്ടിയുടെ ജീവന് ഭീഷണിയായതിനെ തുടര്‍ന്ന് ആദ്യം അഫ്ഗാനിസ്ഥനിലെ ബംയാനിലേക്ക് മുര്‍ത്താസയെയും അമ്മ ഷഫീഖയേയും അച്ഛന് മാറ്റിയിരുന്നു. മുര്‍ത്താസയും അമ്മയും മാത്രമായിരുന്നു ഇവിടെ താമസം. എന്നാല്‍ ഈ സ്ഥലവും സുരക്ഷിതമല്ലാത്തതിനെ തുടര്‍ന്ന് കാബൂളിലെ അഭയാര്‍ഥി ക്യാംപിലാണ് മുര്‍ത്താസയും ഷഫീഖയും ഇപ്പോള്‍ കഴിയുന്നത്.
എന്നാല്‍ ഇവിടവും സുരക്ഷിതമല്ലെന്നാണ് ഷഫീഖയുടെ പേടി. മെസിയുമായുള്ള പരിചയത്തിന്റെ പേരില്‍ തന്റെ മകനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോകുമെന്നാണ് ഷഫീഖ പറയുന്നത്. അഭയാര്‍ഥി ക്യാംപിലെ മുറിയില്‍ നിന്നു പുറത്തിറങ്ങാതെയാണ് മുര്‍ത്താസ ഇപ്പോള്‍ ഓരോ ദിവസം തള്ളി നീക്കുന്നത്. തീവ്രാവാദികള്‍ ഇവിടെയുമെത്താമെന്നും ഷഫീഖ ഭയപ്പെടുന്നു.
ദിസ്പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…