India

‘ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അവർ പ്രിയപ്പെട്ടവരെ കണ്ടുമുട്ടുന്നു, ദൗത്യത്തിന്റെ ടീം വർക്ക് അത്ഭുതകരമായ മാതൃകയാണ് കാഴ്ചവെച്ചത്’; സിൽക്യാര തുരങ്കത്തിനുള്ളിൽ നിന്നും രക്ഷപ്പെട്ട തൊഴിലാളികളുമായി ഫോണിലൂടെ സംസാരിച്ച് പ്രധാനമന്ത്രി

ഉത്തരകാശി: ദിവസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിൽ സിൽക്യാര തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 41 തൊഴിലാളികളെ സുരക്ഷിതമായി രക്ഷാദൗത്യത്തിലൂടെ പുറത്തെത്തിച്ചതിന് ദൗത്യ സംഘത്തെയും ധൈര്യത്തോടെ 17 ദിവസങ്ങൾ ടണലിനുള്ളിൽ കഴിഞ്ഞ തൊഴിലാളികളെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തുരങ്കത്തിൽ നിന്നും ദൗത്യ സംഘം രക്ഷപ്പെടുത്തിയ തൊഴിലാളികളുമായി പ്രധാനമന്ത്രി ഫോണിൽ സംസാരിച്ചു. എല്ലാ തൊഴിലാളികളും ഒരു മുറിയിൽ ഒത്തുചേർന്നു കൊണ്ടാണ് പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ചത്.

രക്ഷാദൗത്യം വിജയകരമായതിന് പിന്നാലെ തന്റെ സന്തോഷവും സംതൃപ്തിയും പ്രധാനമന്ത്രി രാജ്യത്തോട് പങ്കുവച്ചിരുന്നു. ‘തൊഴിലാളികൾക്ക് എല്ലാവർക്കും നല്ല ആരോഗ്യം നേരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ അവർ പ്രിയപ്പെട്ടവരെ കണ്ടുമുട്ടുന്നു എന്നത് വലിയ സംതൃപ്തി നൽകുന്ന കാര്യമാണ്. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ഈ കുടുംബങ്ങൾ കാണിച്ച ക്ഷമയും ധൈര്യവും എത്ര അഭിനന്ദിച്ചാലും മതിയാകുന്നതല്ല’.

‘ഈ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു. അവരുടെ ധീരതയും നിശ്ചയദാർഢ്യവും നമ്മുടെ സഹോദരങ്ങൾക്ക് പുതുജീവൻ നൽകി. ദൗത്യത്തിന്റെ ടീം വർക്ക് അത്ഭുതകരമായ മാതൃകയാണ് കാഴ്ചവെച്ചത്’ എന്നായിരുന്നു പ്രധാനമന്ത്രി സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചത്.

അതേസമയം, സിൽക്യാരയിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച 41 തൊഴിലാളികളും ഇന്നും ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരും. ഡോക്ടർമാരുടെ നിർദ്ദേശം അനുസരിച്ച് ആയിരിക്കും അടുത്ത നീക്കങ്ങൾ തീരുമാനിക്കുക. രക്ഷപ്പെട്ട ഓരോ തൊഴിലാളിക്കും ഒരു ലക്ഷം രൂപ വീതം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

anaswara baburaj

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

1 hour ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

1 hour ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

2 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

2 hours ago