After killing his parents, the son locked himself out of the house; Investigation for the suspect
ബെംഗളൂരു: മാതാപിതാക്കളെ കൊലപ്പെടുത്തിയതിനു ശേഷം മകൻ വീടുപൂട്ടി കടന്നു കളഞ്ഞു. ബെംഗളൂരുവിലാണ് അരുംകൊല നടന്നത്. മാതാപിതാക്കളായ ഭാസ്കർ (61), ശാന്ത (60) എന്നിവരെ വെട്ടി കൊലപ്പെടുത്തിയതിനു ശേഷം മകൻ ശരത് (27) വീട് പുറത്തുനിന്ന് പൂട്ടി സ്ഥലം വിടുകയായിരുന്നു എന്ന് പോലീസ് പറയുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാത്രി എട്ടരയ്ക്കും ഒൻപതരയ്ക്കും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് നിഗമനം. ഇടക്കിടെ ഇവർ തമ്മിൽ വഴക്കിടാറുണ്ടായിരുന്നു. തിങ്കളാഴ്ചയും ഇവരുടെ നിലവിളി കേട്ടെങ്കിലും പതിവ് വഴക്കാണെന്ന് കരുതി അയൽവാസികൾ ശ്രദ്ധിച്ചില്ല. ശരതിൻ്റെ മൂത്ത സഹോദരൻ സജിത്ത് മാതാപിതാക്കളെ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. തുടർന്ന് ഇയാൾ താമസ സ്ഥലത്തെത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. വാതിൽ തള്ളിത്തുറന്നപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന മാതാപിതാക്കളെ കണ്ടെത്തുകയായിരുന്നു.
ഡിഎംകെയും , തമിഴ് ദേശീയവാദികളും , കേരളത്തിലെ ജാമ്യത്തിൽ നടക്കുന്ന ചില കുറ്റവാളികളും അവകാശപ്പെടുന്നത് പോലെ രാവണൻ യഥാർത്ഥത്തിൽ തമിഴനാണോ…
നിക്കോളാസ് മദുറോയുടെ വീഴ്ച വെനിസ്വേലയിലെ അനേകം പൗരന്മാർ ആശ്വാസമായി കാണുമ്പോൾ, അദ്ദേഹത്തിന്റെ ഭരണകാലത്തെ ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങൾ മറക്കാനാവില്ല. #venezuela…
ഉത്തർപ്രദേശിലെ സംഭാലിൽ നിയമവിരുദ്ധമായി നിർമ്മിച്ച പള്ളി അധികൃതർ പൊളിച്ചുനീക്കുന്നതിന് തൊട്ടുമുൻപ് ഗ്രാമവാസികൾ തന്നെ സ്വയം മുൻകൈയെടുത്ത് നീക്കം ചെയ്ത സംഭവം…
ചന്ദ്രൻ ഭൂമിശാസ്ത്രപരമായി സജീവമല്ലെന്നും അവിടെയുള്ള എല്ലാ മാറ്റങ്ങളും കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് അവസാനിച്ചതാണെന്നുമുള്ള പരമ്പരാഗതമായ വിശ്വസങ്ങളെ തിരുത്തിക്കുറിക്കുന്ന പുതിയ കണ്ടെത്തലുകൾ…
മനസ്സിനെ കരുത്തുറ്റതാക്കാൻ ഭാരതീയ ദർശനങ്ങൾ. മഹാഭാരതത്തിലെ ഉദ്യോഗ പർവ്വത്തിൽ വരുന്ന 'വിദുരനീതി' മനഃശാസ്ത്രപരമായി വളരെ ആഴമുള്ള ഒന്നാണ്. ഒരു വ്യക്തിക്ക്…
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…