ചാത്തന്നൂർ: ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാരിപ്പള്ളിപാമ്പുറം സ്മൃതി നിലയത്തിൽ വിഘ്നേഷ് (25), പരവൂർ നെടുങ്ങോലം ഒഴുകുപാറ ബിഎസ് ഭവനിൽ സുബിൻ സുന്ദരേശൻ (32) എന്നിവരാണ് മരിച്ചത്. ഒഴുകുപാറ പോളച്ചിറ താഴതിൽ വീട്ടിൽ രാഹുൽ(27) ചിറക്കരത്താഴം ചരുവിള വീട്ടിൽ സുധീൻ (20) ചിറക്കരത്താഴം പുതുവിള വീട്ടിൽ ഷിജിൻ (23) എന്നിവർക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടോടെയായിരുന്നു അപകടം. പരവൂർ – പാരിപ്പള്ളി റോഡിൽ കോട്ടുവൻകോണം ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. എതിർ ദിശകളിൽ നിന്നും വന്ന ബൈക്കുകളാണ് കൂട്ടിയിടിച്ചത്. സുബിൻ സംഭവ സ്ഥലത്ത് വച്ച് മരിക്കുകയായിരുന്നു. വിഘ്നേഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞു. ശബദം കേട്ട് ഓടി കൂടിയ നാട്ടുകാരും പരവൂർ പോലീസും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രികളിലെത്തിച്ചത്.
നരേന്ദ്രമോദിക്ക് വോട്ട് ചെയ്യാൻ പോകണമെന്ന് ക-ര-ഞ്ഞ് വി-ളി-ച്ച് കുഞ്ഞു ബാലൻ ! വീഡിയോ കാണാം...
അഖിലഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രം ! സതീഷ് കൊടകരയുടെ പ്രഭാഷണത്തിന്റെ പൂർണ്ണരൂപം I ARJUNA AND THE YOUTH
ദില്ലി : രാജ്യസഭാ എംപിയായ സ്വാതി മലിവാൾ ആക്രമണത്തിനിരയായ സംഭവത്തിൽ ആം ആദ്മി പാർട്ടിക്കും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനുമെതിരെ…
കണ്ണൂർ: ബോംബ് നിർമ്മാണവും പാർട്ടി പ്രവർത്തനമാണെന്ന പ്രഖ്യാപനത്തോടെ രക്തസാക്ഷി സ്മാരകം നിർമ്മിച്ച് സിപിഎം. പാനൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ…
കോപ്പിയടിയിൽ പിഎച്ച്ഡി! ഇത്തവണ പകർത്തിയെഴുതിയത് 'ഗണഗീതം'; ദീപ നിശാന്ത് വീണ്ടും എയറിൽ
തിരുവനന്തപുരം: സോളാർ സമരം അവസാനിപ്പിച്ചതിന്റെ പിന്നാമ്പുറക്കഥകൾ വിശദീകരിച്ച് മാദ്ധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തലിൽ സിപിഎം കൂടുതൽ പ്രതിരോധത്തിലേക്ക്.…