ഗ്യാൻവ്യാപി
ഗ്യാന്വാപിയിലെ മുദ്രവെച്ച നിലവറയില് പൂജ നടത്താന് ഹൈന്ദവ വിഭാഗത്തിന് അനുമതി നൽകി വാരാണസി ജില്ലാ കോടതി. സോമനാഥ് വ്യാസ് നിലവറയിലാണ് പൂജ നടത്താന് അനുമതി നല്കിയിരിക്കുന്നത്. വാരണാസിയിലെ വേദവ്യാസപീഠ ക്ഷേത്രത്തിലെ മുഖ്യ പൂജാരിയായ ശൈലേന്ദ്ര കുമാര് പാഠക് വ്യാസ് നല്കിയ ഹര്ജിയിലാണ് നടപടി. ഗ്യാൻവ്യാപിയിലെ സോമനാഥ് വ്യാസ് നിലവറയിലുള്ള ശൃങ്കാര് ഗൗരിയിലും ദൃശ്യവും അദൃശ്യവുമായ മറ്റ് വിഗ്രഹങ്ങളിലും പൂജ നടത്താന് അനുമതിനൽകണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. പൂജ നടത്തിപ്പിനുള്ള സൗകര്യങ്ങള് ഏഴ് ദിവസത്തിനുള്ളില് ഒരുക്കാന് ജില്ലാ ഭരണകൂടത്തിന് കോടതി നിര്ദേശം നല്കി.
ഗ്യാൻവ്യാപിയുടെ ദക്ഷിണ ഭാഗത്താണ് നിലവില് സീല് ചെയ്തിരിക്കുന്ന സോമനാഥ് വ്യാസ് നിലവറ.ഇതിനായി ഇരുമ്പ് വേലി ഉയര്ത്താനും ജില്ലാ കോടതി നിര്ദേശിച്ചിട്ടുണ്ട്. പൂജാരി ആരായിരിക്കുമെന്ന് കാശി വിശ്വനാഥ് ട്രസ്റ്റ് ബോര്ഡിന് തീരുമാനിക്കാം. ജില്ലാ കോടതി ഉത്തരവിന് എതിരെ അലഹബാദ് ഹൈക്കോടതിയെ സമീപിക്കുമെന്ന് ഗ്യാൻവ്യാപി കമ്മിറ്റി അറിയിച്ചതോടെ തടസ്സ ഹര്ജി നല്കുമെന്ന് ഹൈന്ദവ വിഭാഗത്തിന്റെ അഭിഭാഷകര് അറിയിച്ചു.
നേരത്തെ ഗ്യാൻവ്യാപി നിൽക്കുന്ന സ്ഥലത്ത് ഒരു ക്ഷേത്രം നിലനിന്നിരുന്നവെന്ന ആർക്കിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടും പുറത്ത് വന്നിരുന്നു
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…