Kerala

അങ്ങനെ സബ്‌സിഡിയും സ്വാഹ !വെെദ്യുതി നിരക്ക് കൂട്ടിയതിന് പിന്നാലെ ഉപഭോക്താക്കൾക്ക് നൽകിവന്ന സബ്‌സിഡിയും റദ്ദാക്കി സംസ്ഥാന സർക്കാർ ! എല്ലാ വർഷവും വെെദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്നും ജനങ്ങൾ അതിന് തയ്യാറെടുക്കണമെന്നും വൈദ്യുതി മന്ത്രിയുടെ മുന്നറിയിപ്പ്

View Post

തിരുവനന്തപുരം: സംസ്ഥാനത്ത് വെെദ്യുതി നിരക്ക് കൂട്ടിയതിന് പിന്നാലെ പൊതുജനത്തിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് ഉപഭോക്താക്കൾക്ക് നൽകിവന്ന സബ്‌സിഡിയും സർക്കാർ റദ്ദാക്കി. മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് കൊടുത്തിരുന്ന സബ്‌സിഡിയാണ് പിൻവലിച്ചത്. മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് യൂണിറ്റിന് 85 പെെസയായിരുന്നു ശരാശരി സബ്‌സിഡി. ആദ്യത്തെ 40 യൂണിറ്റിന് 35 പെെസാ സബ്‌സിഡിയും പിന്നീടുള്ള 41മുതൽ 120 യൂണിറ്റ് വരെ 50 പെെസ എന്ന നിരക്കിലുമായിരുന്നു സബ്‌സിഡി. മാസം കുറഞ്ഞത് 100യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് ശരാശരി 44 രൂപയോളം കിട്ടിയ സബ്‌സിഡിയാണ് ഇല്ലാതാക്കിയത്. ഇതോടെ 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 10 രൂപ അധികം നൽകേണ്ട സ്ഥിതി വരും. 10വഷത്തോളമായി നൽകിവന്ന സബ്‌സിഡിയാണ് എടുത്തുകളഞ്ഞത്.

ഇതിന് പുറമെ എല്ലാ വർഷവും വെെദ്യുതി നിരക്ക് കൂട്ടേണ്ടിവരുമെന്നും ജനങ്ങൾ അതിന് തയ്യാറെടുക്കണമെന്നും വൈദ്യുതി മന്ത്രി മുന്നറിയിപ്പും നൽകി.

ഇതുവരെയുള്ള രീതിയനുസരിച്ച് കെഎസ്ഇബി ഇലക്ട്രിസിറ്റി ഡ്യൂട്ടി പിരിച്ചെടുത്ത് സർക്കാരിൽ അടയ്ക്കുമ്പോൾ ജനങ്ങൾക്ക് വെെദ്യുതി സബ്‌സിഡിയായി നൽകിയ തുക കഴിഞ്ഞുള്ളതാണ് അടച്ചിരുന്നത്. എന്നാൽ ഇനി മുതൽ മുഴുവൻ തുകയും അടയ്ക്കണമെന്നാണ് സർക്കാരിന്റെ പുതിയ വിജ്ഞാപനം. ഇതോടെ നിരവധി ഉപഭോക്താക്കളുടെ വെെദ്യുതി ബിൽ ഉയരുമെന്ന് ഉറപ്പായി.

നേരത്തെ യൂണിറ്റിന് ശരാശരി 20 പൈസ വരെയാണ് കൂട്ടിയത്. പ്രതിമാസം 40 യൂണിറ്റിൽ താഴെയുള്ളവർക്ക് നിരക്ക് വർദ്ധന ബാധകമല്ല. 100 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 20 ശതമാനം നിരക്ക് വർദ്ധനയുണ്ടാകും. ഇതിന് പിന്നാലെ വെള്ളക്കരവും കൂട്ടുന്നു എന്നാണ് റിപ്പോര്‍ട്ട്.

Anandhu Ajitha

Recent Posts

അവയവക്കടത്ത് കേസ്!തൃശൂര്‍ സ്വദേശി സബിത്ത് നാസർ റിമാൻഡിൽ ;കൂടുതൽ ഇരകളെന്ന് സൂചന

കൊച്ചി: അവയവക്കടത്ത് കേസില്‍ പിടിയിലായ തൃശൂര്‍ സ്വദേശി സബിത്ത് നാസറിനെ റിമാന്‍ഡ് ചെയ്തു. അങ്കമാലി സെഷന്‍സ് കോടതിയാണ് പ്രതിയെ റിമാന്‍ഡ്…

32 mins ago

ഇറാൻ പ്രസിഡന്റിന്റെ ജീവനെടുത്തത് ഈ വില്ലൻ?

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ജീവനെടുത്തത് ഈ വില്ലൻ? പുതിയ വിവരങ്ങൾ ഇങ്ങനെ

37 mins ago

ഭീകരാക്രമണ പദ്ധതിയുമായി എത്തിയ ശ്രീലങ്കൻ പൗരന്മാർ പിടിയിലായതെങ്ങനെ

കേന്ദ്ര ഏജൻസികൾ മണത്തറിഞ്ഞു ! എൻ ഐ എയും ഗുജറാത്ത് പോലീസും ചേർന്ന് ആക്രമണ പദ്ധതി തകർത്തു

1 hour ago

അറ്റ്‌ലാൻ്റിക് സമുദ്രത്തിനടിയിൽ 93 ദിവസം താമസം ! മടങ്ങിയെത്തിയത് 10 വയസ് ചെറുപ്പമായി ; പുതിയ റെക്കോർഡും ഇനി ജോസഫ് ഡിറ്റൂരിക്ക് സ്വന്തം

ശാസ്ത്രജ്ഞരുടെ നിർദേശ പ്രകാരം ദിവസങ്ങളോളം കടലിനടിയിൽ താമസിച്ച് മുൻ നാവികസേനാ ഉദ്യോ​ഗസ്ഥൻ. മൂന്ന് മാസത്തിലധികം കൃത്യമായി പറഞ്ഞാൽ 93 ദിവസമാണ്…

1 hour ago

ഇത് ചരിത്രം ! ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി ബാങ്കിം​ഗ് മേഖല ; അറ്റാദായം ആദ്യമായി 3 ലക്ഷം കോടി കവിഞ്ഞു ; അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈ : ലാഭ വിഹിതത്തിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി രാജ്യത്തെ ബാങ്കിം​ഗ് മേഖല. ചരിത്രത്തിൽ ആദ്യമായി ബാങ്കിംഗ് മേഖലയുടെ അറ്റാദായം…

2 hours ago