ദില്ലി: പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് ലോക്സഭയിൽ പ്രധാനമന്ത്രി മറുപടി നൽകിയതിന് പിന്നാലെ പിന്തുണച്ച് അമേരിക്കൻ ഗായിക മേരി മിൽബെൻ രംഗത്ത്. ഭാരതത്തിന് അവരുടെ നേതാവിനെ വിശ്വാസമുണ്ടെന്നും മണിപ്പൂർ വിഷയത്തിൽ അദ്ദേഹം ഉചിതമായ തീരുമാനമെടുക്കുമെന്നും മണിപ്പൂരിന്റെ വേണ്ടി അദ്ദേഹം എന്നും പോരാടുമെന്നും മിൽബെൻ വ്യക്തമാക്കി. വിഷയത്തിൽ പ്രതിപക്ഷത്തെ പരിഹസിച്ച മിൽബെൻ, പ്രതിപക്ഷ നിലപാട് വിദേശത്ത് ഇന്ത്യയെ തരംതാഴ്ത്തുന്നുവെന്നും പറഞ്ഞു. തന്റെ ഔദ്യോഗിക ട്വീറ്റിലൂടെയാണ് മിൽബെന്റെ വിമർശനം.
അതേസമയം അക്രമം രൂക്ഷമായ മണിപ്പൂരില്‍ ഉടന്‍ സമാധാനം പുനഃസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ ഉറപ്പ് നൽകി. വടക്കുകിഴക്ക് നമ്മുടെ ഹൃദയത്തിന്റെ ഭാഗമാണെന്നും അവിടെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഗുരുതരമായ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂർ ജനതയുടെ കൂടി നിൽക്കേണ്ട പ്രതിപക്ഷം അവിടെ രാഷ്ട്രീയം കളിച്ചുവെന്നും അദ്ദേഹം ആഞ്ഞടിച്ചു.
കല്‍പ്പറ്റ : അളവില്‍ക്കൂടുതല്‍ വിദേശമദ്യം സൂക്ഷിച്ച അബ്കാരി കേസില്‍ അറസ്റ്റിലായ റിപ്പോര്‍ട്ടര്‍ ചാനല്‍ എം.ഡി ആന്റോ അഗസ്റ്റിന് കുരുക്ക് മുറുക്കി…
കല്‍പ്പറ്റ : മുട്ടില്‍ മരംമുറി കേസിലെ പ്രതിയും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി എംഡിയുമായ ആന്റോ അഗസ്റ്റിനെയും സഹോദരങ്ങളെയും വീണ്ടും നിയമക്കുരുക്കിലാക്കി…
കൊച്ചി : കേരള രാഷ്ട്രീയത്തെ ആകെ ഉലച്ച സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍, മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,…
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…
തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…