Sunday, May 5, 2024
spot_img

ഭാരതത്തിന് അവരുടെ നേതാവിനെ വിശ്വാസമുണ്ട്; മണിപ്പൂരിന് വേണ്ടി അദ്ദേഹം എപ്പോഴും പോരാടും, പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് പ്രധാനമന്ത്രി മറുപടി നല്കയതിന് പിന്നാലെ പിന്തുണച്ച് അമേരിക്കൻ ഗായിക മേരി മിൽബെൻ

ദില്ലി: പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് ലോക്സഭയിൽ പ്രധാനമന്ത്രി മറുപടി നൽകിയതിന് പിന്നാലെ പിന്തുണച്ച് അമേരിക്കൻ ഗായിക മേരി മിൽബെൻ രംഗത്ത്. ഭാരതത്തിന് അവരുടെ നേതാവിനെ വിശ്വാസമുണ്ടെന്നും മണിപ്പൂർ വിഷയത്തിൽ അദ്ദേഹം ഉചിതമായ തീരുമാനമെടുക്കുമെന്നും മണിപ്പൂരിന്റെ വേണ്ടി അദ്ദേഹം എന്നും പോരാടുമെന്നും മിൽബെൻ വ്യക്തമാക്കി. വിഷയത്തിൽ പ്രതിപക്ഷത്തെ പരിഹസിച്ച മിൽബെൻ, പ്രതിപക്ഷ നിലപാട് വിദേശത്ത് ഇന്ത്യയെ തരംതാഴ്ത്തുന്നുവെന്നും പറഞ്ഞു. തന്റെ ഔദ്യോഗിക ട്വീറ്റിലൂടെയാണ് മിൽബെന്റെ വിമർശനം.

അതേസമയം അക്രമം രൂക്ഷമായ മണിപ്പൂരില്‍ ഉടന്‍ സമാധാനം പുനഃസ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ ഉറപ്പ് നൽകി. വടക്കുകിഴക്ക് നമ്മുടെ ഹൃദയത്തിന്റെ ഭാഗമാണെന്നും അവിടെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഗുരുതരമായ കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂർ ജനതയുടെ കൂടി നിൽക്കേണ്ട പ്രതിപക്ഷം അവിടെ രാഷ്ട്രീയം കളിച്ചുവെന്നും അദ്ദേഹം ആഞ്ഞടിച്ചു.

Related Articles

Latest Articles