Kerala

വീണ്ടും ദൃശ്യം മോഡൽ കൊലപാതകം! ചങ്ങനാശേരിയിൽ യുവാവിനെ കൊലപ്പെടുത്തി വീടിന്റെ തറ തുരന്ന് കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്തതായി സംശയം: ഞെട്ടിപ്പിക്കുന്ന കൊലപാതക കഥ പുറത്തുവരാൻ കാരണം തോട്ടില്‍ നിന്നും കണ്ടെത്തിയ ആ ബൈക്ക്

ചങ്ങനാശ്ശേരി: യുവാവിനെ കൊലപ്പെടുത്തി വീടിന്റെ തറ തുരന്ന് കുഴിച്ചിട്ട ശേഷം കോണ്‍ക്രീറ്റ് ചെയ്തു എന്നാണ് സംശയം. സംഭവത്തില്‍ പൊലീസ് സംഘം അന്വേഷണം ആരംഭിച്ചു. പൂവത്തെ വീട്ടില്‍ എത്തിയ പൊലീസ് സംഘം പ്രാഥമിക പരിശോധന നടത്തിയപ്പോള്‍ മൃതദേഹം ഇവിടെ ഉണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം വാകത്താനം ഇരവിനല്ലൂരില്‍ തോട്ടില്‍ നിന്നും ആലപ്പുഴ രജിസ്‌ട്രേഷനിലുള്ള ബൈക്ക് കണ്ടെത്തിയിരുന്നു.ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാര്‍ എന്ന 40കാരനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ അമ്മ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടയില്‍ തൃക്കൊടിത്താനത്ത് തോട്ടില്‍ നിന്ന് ബിന്ദുകുമാറിന്റെ ബൈക്ക് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബിന്ദുകുമാറിനെ കൊലപ്പെടുത്തിയതാണെന്ന സൂചന പോലീസിന് ലഭിച്ചത്.

പ്രതിയെപ്പറ്റി കൃത്യമായ സൂചന ലഭിച്ചതായും പൊലീസ് പറയുന്നു. പൂവത്തെ വീടിന്റെ കോൺക്രീറ്റും മെറ്റലും ഇളക്കി പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹം ഇതിനടിയിലുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. ദൃശ്യം മോഡലിൽ വീടിന്റെ തറയ്ക്കുള്ളിൽ ഇയാളെ കുഴിച്ചിട്ട ശേഷം തറ കോൺക്രീറ്റ് ചെയ്യുകയായിരുന്നു എന്ന സംശയമാണ് ഉരുന്നത്. സംഭവത്തിൽ ചങ്ങനാശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയിട്ടുണ്ട്. ശാസ്ത്രീയ പരിശോധന സംഘവും വിലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും അടക്കം സ്ഥലത്ത് എത്തി പരിശോധന നടത്തും. തുടർന്നാകും മൃതദേഹം പുറത്ത് എടുക്കുക.

B4 Admin

Recent Posts

ഇഡി അന്വേഷണം. പിണറായി വിജയനെതിരെ കരുതലോടെ സിപിഐ. വ്യക്തിപരമായ ആരോപണങ്ങളില്‍ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് നിലപാട്

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…

19 hours ago

തിരുവനന്തപുരം മൃഗശാലാ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക. കൊച്ചിയില്‍ ഓഷിനേറിയവും മാരിടൈം മ്യൂസിയവുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…

20 hours ago

വഴിത്തര്‍ക്കം. സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും

തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…

20 hours ago

ഏഷ്യന്‍ ഗെയിംസ്. സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലം നേട്ടവുമായി പരിനാസ് ധാലിവാളും അനന്ത്ജീത് സിംഗ് നരുക്കയും. ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…

21 hours ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര. അഴിമതി ആരോപണവും ബില്ലും കത്തിപ്പടരുന്നു. കുരുക്കില്‍ വീണ് വി ഡി സതീശന്‍

മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…

22 hours ago

ഹിമാലയത്തിലെ ചൈനീസ് കടന്നു കയറ്റം. വരാനിരിക്കുന്നത് വന്‍ പാരിസ്ഥിതിക ദുരന്തമോ ?

നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…

22 hours ago