ശബരിമല യുവതീപ്രവേശന കേസിൽ വീണ്ടും മലക്കംമറിഞ്ഞ് തിരുവിതാംകൂർ ദേവസ്വം ബോർഡ്. സുപ്രീംകോടതിയിൽ ഉടൻ പുതിയ സത്യവാങ്മൂലം നൽകില്ലെന്ന് ദേവസ്വം പ്രസിഡന്‍റ് എൻ വാസു. സുപ്രീംകോടതി ആവശ്യപ്പെട്ടാൽ മാത്രം സത്യവാങ്മൂലം നൽകുമെന്ന് എൻ വാസു പറഞ്ഞു. ശബരിമല വിഷയത്തില്‍ ഇപ്പോഴത്തെ ബോർഡിന് പ്രത്യേക നിലപാട് ഇല്ല. പഴയ ബോർഡുകളുടെ നിലപാട് തുടരും. പുനഃപരിശോധന ഹർജി പരിഗണിക്കുന്ന ജനുവരി പതിമൂന്നിന് സുപ്രീംകോടതിയിൽ എത്താൻ ദേവസ്വം ബോർഡിന് അറിയിപ്പ് കിട്ടിയിട്ടില്ലെന്നും എൻ വാസു പറഞ്ഞു.
ആചാര അനുഷ്ഠാനങ്ങൾ വിലയിരുത്തി പുതിയ സത്യവാങ്മൂലം നൽകുമെന്നാണ് എൻ വാസു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സമാധാനാന്തരീക്ഷത്തിൽ പുരോഗമിക്കുന്ന നിലവിലെ മണ്ഡല-മകരവിളക്ക് കാലവും വരുമാനം കൂടിയതുമൊക്കെ പരിഗണിച്ചാണ് നിലപാടില്‍ മാറ്റം വരുത്താന്‍ ബോർഡ് നീക്കം നടത്തിയത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ എ പത്മകുമാർ അധ്യക്ഷനായ ദേവസ്വം ബോർഡ് യുവതീപ്രവേശന വിധിയെ അനുകൂലിക്കുന്ന നിലപാടാണ് കോടതിയിലെടുത്തത്. റിവ്യു ഹർജി കൊടുക്കാൻ വിസമ്മതിച്ച ബോർഡ് വിധി നടപ്പാക്കാനുള്ള സാവകാശ ഹർജി ആയിരുന്നു കോടതിയില്‍ നൽകിയിരുന്നത്.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…