swamy
തിരുവനന്തപുരം: വെങ്ങാനൂര്‍ ചാവടിനടയിലെ പൗര്‍ണമിക്കാവ് ക്ഷേത്രത്തിലെ മഹാകാളിയാഗത്തില്‍ പങ്കെടുക്കാന്‍ വേണ്ടി അഘോരി സന്യാസി പ്രമുഖനെത്തി. അഘോരി സന്യാസിമാര്‍ക്കിടയിലെ പ്രമുഖനും മഹാകാല്‍ ബാബ എന്നറിയപ്പെടുന്ന കൈലാസപുരി സ്വാമിയായിരുന്നു വെള്ളിയാഴ്ച കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. കൂടുതല്‍ അഘോരി സന്ന്യാസിമാര്‍ ഇന്ന് തിരുവനന്തപുരത്തെത്തും.
ഇദ്ദേഹം ഹിമാലയസാനുക്കളില്‍ തപസ് ചെയ്യുന്ന സന്യാസിയാണ്. 87-കാരനായ കൈലാസപുരി സ്വാമി ആദ്യമായാണ് ദക്ഷിണേന്ത്യയില്‍ എത്തുന്നത്. റെയില്‍വേ സ്റ്റേഷനിലെത്തിയ മഹാകാല ഭൈരവ അഖാഡ ആചാര്യന്‍ കൈലാസപുരി സ്വാമിയെ ക്ഷേത്ര ട്രസ്റ്റി എം എസ് ഭുവനചന്ദ്രന്‍, യാഗബ്രഹ്മന്‍ ആനന്ദ് നായര്‍, സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ ചൂഴാല്‍ നിര്‍മലന്‍ എന്നിവര്‍ ചേര്‍ന്ന് പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലേക്ക് അദ്ദേഹത്തെ എത്തിച്ചു. പിന്നീട് ആഘോഷമായാണ് യാഗം നടക്കുന്ന ക്ഷേത്രത്തിേലക്കു സന്യാസിയെ വരവേറ്റത്. 16വരെയാണ് ക്ഷേത്രത്തില്‍ മഹാകാളിയാഗം നടക്കുന്നത്.
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…