Tuesday, May 7, 2024
spot_img

പൗര്‍ണമിക്കാവ് ക്ഷേത്രത്തിലെ മഹാകാളിയാഗത്തില്‍ പങ്കെടുക്കാന്‍ വേണ്ടി അഘോരി സന്യാസിമാർ തിരുവനന്തപുരത്ത്; പ്രധാനി മഹാകാല്‍ ബാബ ഇന്നലെ എത്തി

തിരുവനന്തപുരം: വെങ്ങാനൂര്‍ ചാവടിനടയിലെ പൗര്‍ണമിക്കാവ് ക്ഷേത്രത്തിലെ മഹാകാളിയാഗത്തില്‍ പങ്കെടുക്കാന്‍ വേണ്ടി അഘോരി സന്യാസി പ്രമുഖനെത്തി. അഘോരി സന്യാസിമാര്‍ക്കിടയിലെ പ്രമുഖനും മഹാകാല്‍ ബാബ എന്നറിയപ്പെടുന്ന കൈലാസപുരി സ്വാമിയായിരുന്നു വെള്ളിയാഴ്ച കൊച്ചുവേളി റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. കൂടുതല്‍ അഘോരി സന്ന്യാസിമാര്‍ ഇന്ന് തിരുവനന്തപുരത്തെത്തും.

ഇദ്ദേഹം ഹിമാലയസാനുക്കളില്‍ തപസ് ചെയ്യുന്ന സന്യാസിയാണ്. 87-കാരനായ കൈലാസപുരി സ്വാമി ആദ്യമായാണ് ദക്ഷിണേന്ത്യയില്‍ എത്തുന്നത്. റെയില്‍വേ സ്റ്റേഷനിലെത്തിയ മഹാകാല ഭൈരവ അഖാഡ ആചാര്യന്‍ കൈലാസപുരി സ്വാമിയെ ക്ഷേത്ര ട്രസ്റ്റി എം എസ് ഭുവനചന്ദ്രന്‍, യാഗബ്രഹ്മന്‍ ആനന്ദ് നായര്‍, സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ ചൂഴാല്‍ നിര്‍മലന്‍ എന്നിവര്‍ ചേര്‍ന്ന് പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചു.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിലേക്ക് അദ്ദേഹത്തെ എത്തിച്ചു. പിന്നീട് ആഘോഷമായാണ് യാഗം നടക്കുന്ന ക്ഷേത്രത്തിേലക്കു സന്യാസിയെ വരവേറ്റത്. 16വരെയാണ് ക്ഷേത്രത്തില്‍ മഹാകാളിയാഗം നടക്കുന്നത്.

Related Articles

Latest Articles