Archives

അഗ്നിമാരുത യോഗം ദോഷകരമോ? പ്രാർത്ഥിക്കാം പരമശിവനെ..

 

സാധാരണയിൽ കവിഞ്ഞ് ഏറെ പ്രത്യേകതകളുള്ള വർഷമാണ് 2022. കാരണം ഈ വർഷം പ്രധാനപ്പെട്ട നാലു ഗ്രഹങ്ങൾക്കു രാശിമാറ്റം സംഭവിച്ചിരിക്കുകയാണ്. അതിൽ പ്രധാനമായും ശനി, വ്യാഴം, രാഹു, കേതു ഈ നാലു ഗ്രഹങ്ങൾ. ഈ നാലു ഗ്രഹങ്ങളുടെ പ്രത്യേകത എന്തെന്നു വച്ചാൽ ജ്യോതിഷത്തിൽ ഏറ്റവും കൂടുതൽ സമയം ഒരു രാശിയിൽ സഞ്ചരിക്കുന്ന ഗ്രഹങ്ങളാണ് ഇവ നാലും. ശനി രണ്ടര വർഷവും വ്യാഴം ഒരു വർഷവും രാഹുവും കേതുവും ഒന്നര വർഷം വീതവും ഒരു രാശിയിൽ സഞ്ചരിക്കുന്നു. അതുകൊണ്ടു തന്നെ ചാരവശാൽ ഫലം പറയുമ്പോൾ പ്രധാനമായുള്ള ഈ നാലു ഗ്രഹങ്ങൾ ഏകദേശം ഒരു വർഷമെങ്കിലും ഒരേ രാശിയിൽത്തന്നെ നിലയുറപ്പിക്കും. അതുകൊണ്ട് ഒരു വർഷത്തെ ഫലം നമുക്കു പ്രകടമായി മനസ്സിലാക്കാൻ കഴിയും.

മാത്രമല്ല വ്യാഴവും ശനിയും സ്വക്ഷേത്രത്തിൽ ബലവാന്മാരായാണ് എത്തുന്നത് എന്നതാണു രണ്ടാമത്തെ പ്രത്യേകത. അതുകൊണ്ടു തന്നെ ഈ പ്രാവശ്യം ഫലപ്രവചനത്തിൽ ദോഷദായകമായിട്ടുള്ള ഭാവങ്ങളിൽ ഗ്രഹങ്ങൾ സഞ്ചരിക്കുമ്പോൾ അല്ലെങ്കിൽ നമുക്ക് ദോഷഫലം ലഭിക്കുന്ന അവസരം ഉണ്ടാകുമ്പോൾ ആ ദോഷഫലത്തിന് കാഠിന്യം കുറയുകയും ഗുണഫലം ലഭിക്കുന്ന ഭാവങ്ങളിൽ ഗ്രഹങ്ങൾ സഞ്ചരിക്കുമ്പോൾ ഗുണഫലത്തിന് ആധിക്യം കൂടുകയും ചെയ്യുന്നു എന്നതാണ് ഇതിന്റെ വേറൊരു പ്രത്യേകത.

എന്നാൽ ഒരു നൂറ്റാണ്ടിനിടയ്ക്കു സംഭവിക്കുന്ന അപൂർവമായ പ്രതിഭാസമായ വസുന്ധരായോഗം നടന്നുകഴിഞ്ഞിരിക്കുന്നു. വസുന്ധരായോഗം എന്നു പറയുന്ന ആ ദുർയോഗം ഏതാണ്ടു സമാപിച്ചിരിക്കുകയാണ്. വസുന്ധരാ യോഗത്തെപ്പറ്റി അതിന്റെ പരിണതഫലങ്ങൾ, അതിന്റെ പ്രഭാവം ഏറിയാൽ മൂന്നു നാലു മാസത്തേക്കു കൂടിയുണ്ടാകും എന്നാണ് ജ്യോതിഷർ പ്രവചിക്കുന്നത്. അതിനു ശേഷം വസുന്ധരായോഗം എന്നു പറയുന്ന യോഗം തൽക്കാലം കുറെക്കാലത്തേക്ക് ഒഴിവാകും.

അതുപോലെ ഏറ്റവും ദുരിതപൂർണമായ മറ്റൊരു യോഗം ഈ ഏപ്രിൽ 28 മുതൽ മേയ് 17 വരെ പ്രകൃതിയിൽ സംഭവിക്കുന്ന അഗ്നിമാരുത യോഗമാണ്. ഈ അഗ്നിമാരുത യോഗത്തിനു കാഠിന്യം കൂടും. കാരണം അതിബലവാനാണ് ശനി. ഈ ശനി കുജന്റെ നക്ഷത്രത്തിലൂടെ സഞ്ചരിക്കുന്നതു കൊണ്ട് അഗ്നിമാരുത യോഗത്തിനു പ്രാബല്യം കൂടും. ഈ യോഗം കാരണം അഗ്നിസംബന്ധമായ ദുരിതങ്ങൾ, പ്രകൃതിക്ഷോഭങ്ങൾ, കലാപങ്ങൾ, യുദ്ധങ്ങൾ തുടങ്ങിയ ഫലങ്ങൾ അനുഭവപ്പെടും. സാധാരണ മനുഷ്യന് ആക്രമണ സ്വഭാവം കൂടും. ആത്മഹത്യാ പ്രവണത കൂടുകയും ചെയ്യും. ഇങ്ങനെയുള്ള കാലമാണു വരാൻ പോകുന്നത്. അഗ്നിമാരുത യോഗത്തിന്റെ പ്രഭാവം ഏതാണ്ട് സെപ്റ്റംബർ– ഒക്ടോബർ വരെ നിലനിൽക്കും. അതിനു ശേഷം മാത്രമേ നമ്മുടെ ഈ ലോകത്തിന് ശാന്തിയും സമാധാനവും ലഭിക്കൂ. അതേസമയം ഇപ്രാവശ്യത്തെ അഗ്നിമാരുത യോഗത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. സ്വതവേ ശനിക്കു ബലമുള്ള ക്ഷേത്രമാണു ശനിയുടെ സ്വക്ഷേത്രം. അതുപോലെ തന്നെ ചൊവ്വയ്ക്കും കുംഭം രാശി ബലമുള്ളയാണ്. പ്രത്യേകിച്ചും ശനി ചൊവ്വയുടെ നക്ഷത്രത്തിൽ സഞ്ചരിക്കുക കൂടി ചെയ്യുമ്പോൾ അഗ്നിമാരുത യോഗത്തിനു കാഠിന്യം കൂടും.

ഈ അഗ്നിമാരുത യോഗത്തിനെ നമുക്ക് അതിജീവിക്കുന്നതിനു വേണ്ടി സദസത് അരൂപിയായ പരമേശ്വരനെ പ്രാർഥിക്കുക. ഏതു മതത്തിലായാലും പ്രപഞ്ചസ്രഷ്ടാവായ ദൈവത്തിനെ എപ്പോഴും നമ്മൾ മനസ്സിൽ സ്മരിച്ചുകൊണ്ടിരിക്കുക എന്നുള്ളതു മാത്രമാണ് ദോഷഫലങ്ങളെ അതിജീവിക്കാനുള്ള ഉപാധി. കാരണം ഇതു ദൈവത്തിന്റെ തന്നെ സൃഷ്ടിയാണ്. മനുഷ്യനെയും പ്രകൃതിയെയും പ്രപഞ്ചത്തെയും ശുദ്ധീകരിക്കുന്നതിനു വേണ്ടി സർവേശ്വരൻ ചെയ്യുന്ന പ്രക്രിയകളാണ് അഗ്നിമാരുതയോഗം എന്നും വസുന്ധരായോഗം എന്നുമൊക്കെ പറഞ്ഞ് ഈ സമൂഹത്തില്‍ ഈ പ്രകൃതിയിൽ നടമാടുന്നത്. ദോഷാനുഭവങ്ങൾ വളരെ കുറവാകുന്ന സാധ്യതയാണുള്ളത്. കാരണം ശനിയെയും വ്യാഴത്തെയും സംബന്ധിച്ചിടത്തോളം സ്വക്ഷേത്ര ബലവാന്മാരായി നിൽക്കുന്നതു കൊണ്ട് ദോഷാനുഭവത്തിന് വളരെ കുറവ് സംഭവിക്കുകയും ഗുണാനുഭവങ്ങൾക്ക് സമ്പൂർണത ഉണ്ടാകുകയും ചെയ്യും.
(കടപ്പാട്)

B4 Admin

Recent Posts

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

4 hours ago

ആകാശത്ത് വച്ച് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ നിങ്ങളെ ആര് രക്ഷിക്കും?. ശ്രദ്ധേയമായി ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ പഴയ അഭിമുഖം

വിമാന യാത്രക്കിടെ ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരുടെ ജീവന്‍ സംരക്ഷിക്കാന്‍ അസാമാന്യ ധൈര്യം കാണിച്ച ഫ്‌ലൈ ദുബായ് പൈലറ്റ് ക്യാപ്റ്റന്‍ സ്മിത്…

6 hours ago

മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് ആരോഗ്യവകുപ്പ് നല്‍കാനുള്ളത് 900 കോടി. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് പ്രതിസന്ധി തുടരുന്നു. മുഴുവന്‍ മരുന്നുകളും എത്താന്‍ ഈ മാസം അവസാനം വരെയാകും

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉടന്‍ പരിഹരിക്കപ്പെടാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. ഈ മാസം അവസാനത്തോടെ മാത്രമേ…

6 hours ago

യുദ്ധസമാന അന്തരീക്ഷം. യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…

18 hours ago