Education

അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി; നവംബർ 15 മുതൽ 30 വരെ തിരുവനന്തപുരത്തും, കൊല്ലത്തും, ഓൺലൈൻ രജിസ്ട്രേഷൻ ഓഗസ്റ്റ് 01 മുതൽ

തിരുവനതപുരം: കേരളത്തിലെ ഏഴ് തെക്കൻ ജില്ലകളിലെ സന്നദ്ധരായ പുരുഷ ഉദ്യോഗാർത്ഥികൾക്കായി നടത്തുന്ന അഗ്നിപഥ് റിക്രൂട്ട്മെന്റ് റാലി 2022 നവംബർ 15ന് ആരംഭിക്കും. ബാംഗ്ലൂർ റിക്രൂട്ടിംഗ് സോണിന്റെ നേതൃത്വത്തിലായിരിക്കും 2022 നവംബർ 30 വരെ റാലി നടക്കുക. തിരുവനന്തപുരത്തെ ആർമി റിക്രൂട്ടിംഗ് ഓഫീസ്, കൊല്ലത്തെ ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയം എന്നിവിടങ്ങളിലായിരിക്കും അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിൽ നിന്നുള്ള യുവാക്കൾക്ക് ഈ റാലിയിൽ പങ്കെടുക്കാം. താല്പര്യമുള്ള യുവാക്കൾ 2022 ഓഗസ്റ്റ് 01 മുതൽ 30 ഓഗസ്റ്റ് 2022 വരെ www.joinindianarmy.nic.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്‌ട്രേഷൻ ചെയ്യുക.

അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മെൻ പത്താംതരം പാസ്, അഗ്നിവീർ എട്ടാം ക്ലാസ്, അഗ്നിവീർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ എന്നീ വിഭാഗങ്ങൾ സേനയിൽ എൻറോൾ ചെയ്യുന്നതിനാണ് റാലി സംഘടിപ്പിക്കുന്നത്. ആർമിയിൽ നിർദ്ദിഷ്ട വിഭാഗങ്ങളിൽ ചേരുന്നതിനുള്ള പ്രായം, വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ 2022 ഓഗസ്റ്റ് 1-ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനത്തിൽ നൽകുന്നതാണ്. രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥിയുടെ അഡ്മിറ്റ് കാർഡുകൾ 2022 നവംബർ 01 മുതൽ 10 വരെ അവരുടെ ഇമെയിലിലേക്ക് അയയ്ക്കും.

Meera Hari

Recent Posts

ജനസംഖ്യാ റിപ്പോർട്ട്‌ ചർച്ചയാക്കി ബിജെപി! എതിർത്ത് ഓവൈസി! |OTTAPRADHAKSHINAM|

ഹിന്ദു ജനസംഖ്യ ഇടിഞ്ഞതിന് കാരണം കോൺഗ്രസ്‌! പ്രീണന രാഷ്ട്രീയം ഇനി ജനങ്ങൾ അനുവദിക്കില്ലെന്ന് ബിജെപി |NARENDRA MODI| #modi #bjp…

6 hours ago

സുവിശേഷ പ്രസംഗത്തില്‍ തുടങ്ങി സ്വന്തമായി സഭയുണ്ടാക്കി

താറാവ് കച്ചവടക്കാരനിൽ നിന്ന് ശതകോടികളുടെ അധിപനായ മെത്രാനായ കഥ !

6 hours ago

മേയര്‍ക്കെതിരേ കേസെടുത്ത പോലീസ് ഡ്രൈവര്‍ യദുവിന്റെ മൊഴിയെടുത്തു,അതു ചോദ്യം ചെയ്യലായിരുന്നുവെന്ന് യദു

കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും എതിരേ…

6 hours ago

ഹരിയാനയിൽ വീണ്ടും ട്വിസ്റ്റ് !നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട് !സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാനായേക്കും

മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ ഭരണ പ്രതിസന്ധി രൂപപ്പെട്ട ഹരിയാനയിൽ നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി…

7 hours ago

സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ ! പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാനും ധാരണ; ജീവനക്കാരും മാനേജ്മെന്റും തമ്മിലുള്ള ചർച്ച വിജയം

യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകുന്നു. സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും…

8 hours ago

നാളെ മുതൽ ഡ്രൈവിങ് ടെസ്റ്റ് നടത്താനുറച്ച് മോട്ടോർ വാഹന വകുപ്പ് ! പോലീസ് സംരക്ഷണം ഉറപ്പാക്കാൻ ആർടിഒമാർക്ക് നിർദേശം !

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ നടത്താനുറപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് . ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം…

8 hours ago