agnipath
പ്രാരംഭ പരിശീലനത്തിനായി ഡിസംബറോടെ 3000 അഗ്‌നിവീറുകളെ സേനയില്‍ ഉള്‍പ്പെടുത്തുമെന്ന് ഇന്ത്യന്‍ വ്യോമസേന മോധാവി മാര്‍ഷല്‍ വിവേക് റാം ചൗധരി. ഇന്ത്യന്‍ വ്യോമസേനയുടെ 90-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു ഐഎഎഫ് മേധാവി.
വ്യോമസേനയില്‍ കരിയര്‍ ആരംഭിക്കുന്നതിനായി ഓരോ അഗ്‌നിവീറിനും ശരിയായ വൈദഗ്ധ്യവും അറിവും ഉണ്ടെന്ന് ഉറപ്പാക്കാന്‍, സേന അവരുടെ പരിശീലന രീതി മാറ്റിയിട്ടുണ്ടെന്നും വരും വര്‍ഷങ്ങളില്‍ അഗ്നിവീറുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അടുത്ത വര്‍ഷം മുതല്‍ വനിതാ അഗ്നിവീറുകളെ ഉള്‍പ്പെടുത്താന്‍ ഐഎഎഫ് പദ്ധതിയിടുന്നുണ്ടെന്നും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുളള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്കായി പുതിയ ആയുധ സംവിധാന ശാഖ രൂപീകരിക്കുന്നതിനെക്കുറിത്തും എയര്‍ ചീഫ് വിആര്‍ ചൗധരി സംസാരിച്ചു.സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായാണ് വ്യോമസേനയില്‍ ഒരു പുതിയ പ്രവര്‍ത്തന ശാഖ രൂപീകരിക്കുന്നത്.
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…