Thursday, May 16, 2024
spot_img

അഗ്നിപഥ്; ഡിസംബറോടെ 3000 അഗ്‌നിവീറുകളെ സേനയില്‍ ഉള്‍പ്പെടുത്തുമെന്ന് ഇന്ത്യന്‍ വ്യോമസേന മോധാവി മാര്‍ഷല്‍ വിവേക് റാം ചൗധരി ; വനിത അഗ്നിവീറുകളെ ഉള്‍പ്പെടുത്താനുള്ള പദ്ധതി ചർച്ചയിൽ

പ്രാരംഭ പരിശീലനത്തിനായി ഡിസംബറോടെ 3000 അഗ്‌നിവീറുകളെ സേനയില്‍ ഉള്‍പ്പെടുത്തുമെന്ന് ഇന്ത്യന്‍ വ്യോമസേന മോധാവി മാര്‍ഷല്‍ വിവേക് റാം ചൗധരി. ഇന്ത്യന്‍ വ്യോമസേനയുടെ 90-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു ഐഎഎഫ് മേധാവി.

വ്യോമസേനയില്‍ കരിയര്‍ ആരംഭിക്കുന്നതിനായി ഓരോ അഗ്‌നിവീറിനും ശരിയായ വൈദഗ്ധ്യവും അറിവും ഉണ്ടെന്ന് ഉറപ്പാക്കാന്‍, സേന അവരുടെ പരിശീലന രീതി മാറ്റിയിട്ടുണ്ടെന്നും വരും വര്‍ഷങ്ങളില്‍ അഗ്നിവീറുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.അടുത്ത വര്‍ഷം മുതല്‍ വനിതാ അഗ്നിവീറുകളെ ഉള്‍പ്പെടുത്താന്‍ ഐഎഎഫ് പദ്ധതിയിടുന്നുണ്ടെന്നും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുളള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്കായി പുതിയ ആയുധ സംവിധാന ശാഖ രൂപീകരിക്കുന്നതിനെക്കുറിത്തും എയര്‍ ചീഫ് വിആര്‍ ചൗധരി സംസാരിച്ചു.സ്വാതന്ത്ര്യത്തിനു ശേഷം ഇതാദ്യമായാണ് വ്യോമസേനയില്‍ ഒരു പുതിയ പ്രവര്‍ത്തന ശാഖ രൂപീകരിക്കുന്നത്.

Related Articles

Latest Articles