ദില്ലി: അഗ്‌നിപതിനെതിരെ ഒരു വിഭാഗം ആളുകളുടെപ്രതിഷേധം ശക്തമാകുമ്പോൾ ഉദ്യോഗാർത്ഥികളിൽ നിന്നും നല്ല പ്രതികരണമാണെന്ന് വ്യോമസേന.
നാലു ദിവസത്തില്‍ ഒന്നരലക്ഷത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു എന്ന് റിക്രൂട്ട്മെന്‍റ് ചുമതലയുള്ള എയര്‍മാര്‍ഷല്‍ സൂരജ് കുമാര്‍ ഝാ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍, വനിത അഗ്നിവീറുകളെ നിയമിക്കുന്ന കാര്യം പഠിക്കാന്‍ സമിതിയെ നിയോഗിച്ചുവെന്നും ഇത്തവണ 3000 പേരെയാണ് വ്യോമസേനയില്‍ നിയമിക്കുന്നതെന്നും സൂരജ് കുമാര്‍ ഝാ പറഞ്ഞു.
‘യുവാക്കള്‍ വലിയ താല്പര്യമാണ് അഗ്നിവീര്‍ വ്യോമസേനയോട് കാണിക്കുന്നത്. നാലു ദിവസത്തില്‍ ഒന്നര ലക്ഷത്തിലധികം രജിസ്ട്രേഷന്‍ നടന്നു. ഇനിയും ഒരാഴ്ച കൂടിയുണ്ട്. അതിനാല്‍ നല്ല പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്. ഇത്തവണ 3000 പേരെയാണ് വ്യോമസേനയില്‍ നിയമിക്കുന്നത്. ഇത് രണ്ടു വര്‍ഷത്തില്‍ 4500 ആയി ഉയരും. പ്രതിഷേധങ്ങള്‍ വന്നതു പോലെ അവസാനിച്ചതിനു പിന്നില്‍ ചില താല്പര്യങ്ങളുണ്ടായിരുന്നു എന്നതിന്‍റെ സൂചനയാണ്’- സൂരജ് കുമാര്‍ ഝാ പറഞ്ഞു.
‘ഇന്നത്തെ യുവാക്കള്‍ക്ക് കമ്പ്യൂട്ടറുകളും സ്‌മാര്‍ട്ട്‌ഫോണുകളും വളരെ പരിചിതമാണ്. അവരുടെ ഈ കഴിവുകള്‍ ഞങ്ങള്‍ പ്രയോജനപ്പെടുത്തും. അവ ആധുനിക സാങ്കേതിക വിദ്യയുമായി കൂടുതല്‍ പൊരുത്തപ്പെടാന്‍ സഹായിക്കും. അതിനാല്‍ ഐ.എ.എഫിന്റെ മൊത്തത്തിലുള്ള നേട്ടമായി ഈ പദ്ധതി മാറും’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പെഷവാർ : പാകിസ്ഥാനിലെ പെഷവാർ നഗരത്തിലെ ജലവിതരണ ശൃംഖലയുടെ 84 ശതമാനവും മലിനമാണെന്ന് റിപ്പോർട്ട്. നഗരത്തിലെ ജല-ശുചിത്വ മേഖലകൾ കടുത്ത…
ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…
ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…
തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…