ദില്ലി: കേന്ദ്രസര്‍ക്കാരിന്റെ അഗ്നിപഥ് പദ്ധതിക്ക് മികച്ച പ്രതികരണമെന്ന് വ്യോമസേന. അഗ്നിവീര്‍ റിക്രൂട്ട്‌മെന്റിനായി ഇതുവരെ 56,960 അപേക്ഷകള്‍ ലഭിച്ചതായി ഇന്ത്യന്‍ വ്യോമസേന. വെള്ളിയാഴ്ചയാണ് അഗ്നിവീര്‍ പദ്ധതിയിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചിരിക്കുന്നത്.
ഞായറാഴ്ച വരെ മൂന്നു ദിവസം കൊണ്ടാണ് ഇത്രയും അപേക്ഷകള്‍ ലഭിച്ചതെന്നും വ്യോമസേന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. രജിസ്‌ട്രേഷന്‍ നടപടികള്‍ തുടരുകയാണ്. https://agnipathvayu.cdac.in. എന്ന സൈറ്റ് വഴി രജിസ്‌ട്രേഷന്‍ നടത്താം. ജൂലൈ അഞ്ചാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
മൂവായിരം പേര്‍ക്കാണ് ഇക്കൊല്ലം അഗ്‌നിവീറുകളായി നിയമനം നല്‍കുക. നാവികസേനയിലേക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ശനിയാഴ്ച ആരംഭിച്ചു. ജൂലൈ മാസം മുതലാണ് കരസേനയിലേക്കുള്ള രജിസ്‌ട്രേഷന്‍. കരസേനയിലെ റിക്രൂട്ട്‌മെന്റ് റാലികള്‍ ഓഗസ്റ്റില്‍ ആരംഭിക്കും.
പെഷവാർ : പാകിസ്ഥാനിലെ പെഷവാർ നഗരത്തിലെ ജലവിതരണ ശൃംഖലയുടെ 84 ശതമാനവും മലിനമാണെന്ന് റിപ്പോർട്ട്. നഗരത്തിലെ ജല-ശുചിത്വ മേഖലകൾ കടുത്ത…
ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…
ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…
തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…