NAVY PETROL IN COSTAL AREAS
ദില്ലി: നേവിയിൽ അഗ്നിവീർ ആകാൻ സ്ത്രീകൾക്കും അവസരം. അഗ്നിവീർ സീനിയർ സെക്കണ്ടറി റിക്രൂട്ട്സ് പ്രവേശനത്തിന് അപേക്ഷ വിജ്ഞാപനം പുറത്തിറക്കി. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ joinindiannavy.gov.in. വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
2800 തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂലൈ 22 വരെ അപേക്ഷ സമർപ്പിക്കാനാകും. നാലു വർഷത്തേക്കാണ് നിയമനം. മാത്‌സും ഫിസിക്സും പഠിച്ച് പ്ലസ് ടു ജയം (കെമിസ്ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് ഇവയിൽ ഒരു വിഷയം പഠിച്ചിരിക്കണം), ഇതാണ് യോഗ്യത. ശമ്പളം 30000.
1999 നവംബർ 1നും 2005 ഏപ്രില് 30 നും ഇടയിൽ ജനിച്ചവരായിരിക്കണം. അപേക്ഷ സമർപ്പിക്കാനാഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും പ്രായപരിധിയെക്കുറിച്ചുമുള്ള വിശദ വിവരങ്ങൾ വിജ്ഞാപനം പരിശോധിച്ച് മനസ്സിലാക്കണം. ശാരീരികയോഗ്യത ഉയരം- പുരുഷൻ: 157 സെ.മീ.; സ്ത്രീ: 152 സെ.മീ.
എഴുത്തുപരീക്ഷ, ഫിസിക്കൽ ടെസ്റ്റ് എന്നിവ മുഖേനയാണ് തെരഞ്ഞെടുപ്പ് നടത്തുക. ഫിസിക്കൽ ടെസ്റ്റിൽ പുരുഷൻ: 6 മിനിറ്റ് 30 സെക്കന്റിൽ 1.6 കിമീ ഓട്ടം, 20 സ്ക്വാറ്റ്സ്, 12 പുഷ് അപ്സ്.
സ്ത്രീ: 8 മിനിറ്റിൽ 1.6 കിമീ ഓട്ടം, 15 സ്ക്വാറ്റ്സ്, 10 സിറ്റ് അപ്സ് എന്നിവ ഉൾപ്പെടുന്നു. വിശദാംശങ്ങൾക്കായി joinindiannavy.gov.in. സന്ദർശിക്കുക.
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ അതിർത്തി നിയന്ത്രണരേഖ ലംഘിച്ചെത്തിയ പാകിസ്ഥാൻ ഡ്രോൺ സ്ഫോടകവസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും ഇന്ത്യൻ മേഖലയിൽ .ഉപേക്ഷിച്ച്…
ദില്ലി : ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയ വിപ്ലവം കുറിക്കാനൊരുങ്ങുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടവും സുരക്ഷാ പരിശോധനകളും…