എം. ലിജു, കെ. മുരളീധരന്, പി.സി. വിഷ്ണുനാഥ്, ചാണ്ടി ഉമ്മൻ
തിരുവനന്തപുരം :പുതിയ യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് ചർച്ചകൾ സജീവമാകുന്നു. വി ഡി സതീശൻ മന്ത്രിസഭയിൽ കോൺഗ്രസിന്റെ ആറ് മന്ത്രിമാരുടെ കാര്യത്തിൽ പ്രാഥമിക ധാരണയായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ലഭിക്കുമെന്ന് ഏറക്കുറേ ഉറപ്പായിട്ടുണ്ട്. ഇതോടൊപ്പം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, കുണ്ടറയിൽനിന്ന് മികച്ച വിജയം നേടിയ പി.സി. വിഷ്ണുനാഥ്, മുതിർന്ന നേതാവ് കെ. മുരളീധരൻ, കായംകുളത്ത് നിന്ന് ജയിച്ച എം. ലിജു, ചാണ്ടി ഉമ്മൻ എന്നിവരുടെ പേരുകളിലാണ് നിലവിൽ ധാരണയായിട്ടുള്ളത്. സാമുദായിക സമവാക്യങ്ങളും കൊല്ലം ജില്ലയിൽനിന്നുള്ള പ്രാതിനിധ്യവും കണക്കിലെടുത്ത് ബിന്ദുകൃഷ്ണയും മന്ത്രിസ്ഥാനം ഉറപ്പിച്ചതായാണ് സൂചനകൾ.
. മാണി സി. കാപ്പനെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. ഒറ്റകക്ഷി എംഎൽഎമാരിൽ സി.പി ജോണിന് അഞ്ച് വർഷവും അനൂപ് ജേക്കബിനും മാണി സി കാപ്പനും രണ്ടരവർഷം വീതമുള്ള ടേമും നൽകാനാണ് കോൺഗ്രസ് ആലോചിക്കുന്നത്. തനിക്ക് മന്ത്രിസ്ഥാനം നൽകാമെന്ന് മുന്നണി നേതൃത്വം അറിയിച്ചിട്ടുണ്ടെന്നും എന്നാൽ വകുപ്പുകളുടെ കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും മാണി സി. കാപ്പൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
മറുപടിയായി, മന്ത്രിമാരുടെ എണ്ണത്തെച്ചൊല്ലി മുസ്ലിംലീഗിൽ ഇപ്പോഴും അനിശ്ചിതത്വം നിലനിൽക്കുകയാണ്. തങ്ങൾക്ക് അഞ്ച് മന്ത്രിസ്ഥാനങ്ങൾ വേണമെന്ന ശക്തമായ നിലപാടിൽ ലീഗ് ഉറച്ചുനിൽക്കുമ്പോൾ, നാല് മന്ത്രിസ്ഥാനങ്ങളും കാബിനറ്റ് പദവിയുള്ള മറ്റൊരു പദവിയും നൽകാം എന്ന ഫോർമുലയാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്. ലീഗിൽ പി.കെ. ബഷീറിനെ മന്ത്രിയാക്കുന്നതിനെതിരെ ഒരുവിഭാഗം രംഗത്തുവന്നത് ചർച്ചകളെ സങ്കീർണ്ണമാക്കിയിട്ടുണ്ട്. അതേസമയം പി.കെ. കുഞ്ഞാലിക്കുട്ടിയുടെ മന്ത്രിസ്ഥാനം ഉറപ്പായിക്കഴിഞ്ഞു. ഇവർക്ക് പുറമെ കെ.എം. ഷാജി, എൻ. ഷംസുദ്ദീൻ, വി.ഇ. അബ്ദുൽ ഗഫൂർ, പാറക്കൽ അബ്ദുള്ള, എ.കെ.എം. അഷ്‌റഫ് എന്നിവരുടെ പേരുകളും ലീഗിന്റെ പരിഗണനാ പട്ടികയിലുണ്ട്.
ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…