Kerala

ഗവർണറുടെ സുരക്ഷാ ക്രമീകരണത്തിൽ ധാരണ !ഗവർണറുടെ വാഹനത്തിലും എക്‌സോർട്ട് വാഹനത്തിലും രാജ്ഭവനുള്ളിലും സിആർപിഎഫ് !പൈലറ്റ് വാഹനത്തിലും രാജ്ഭവൻ ഗേറ്റിലും കേരളാ പോലീസ്; ഉത്തരവ് ഉടൻ !

തിരുവനന്തപുരം : ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷാ ക്രമീകരണങ്ങളിൽ കേരളാ പോലീസും സിആര്‍പിഎഫും തമ്മില്‍ ധാരണയായി. രാജ്ഭവനില്‍ ഇന്ന് ചേർന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തിൽ അന്തിമ ധാരണയായത്. കൊല്ലം നിലമേലിൽ എസ്എഫ്ഐ പ്രവർത്തകർ പ്രകോപനപരമായ ബാനറുമായി ഗവർണറുടെ വാഹന വ്യൂഹത്തിന് നേരെ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിന് പിന്നാലെയാണ് അദ്ദേഹത്തിന് സിആര്‍പിഎഫ് ഇസഡ് പ്ലസ് സുരക്ഷ ഉറപ്പാക്കി കേന്ദ്രആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയത്.

ധാരണ പ്രകാരം ഗവര്‍ണറുടെ വാഹനത്തിനുള്ളിലും വാഹനവ്യൂഹത്തിനൊപ്പം രണ്ട് വാഹനങ്ങളിലും സിആര്‍പിഎഫ് ഉദ്യോഗസ്ഥർ ഉണ്ടാകും. കേരളാ പോലീസിന്റെ പൈലറ്റ് വാഹനവും വാഹനവ്യൂഹത്തിലുണ്ടാകും.ഗേറ്റിനകത്ത് രാജ്ഭവന്റെ മുഴുവന്‍ സുരക്ഷയും സിആര്‍പിഎഫിനാണ്. ഗേറ്റിന് പുറത്തെ സുരക്ഷാചുമതല കേരളാ പോലീസിനാണ്. സന്ദര്‍ശകരുടെ പരിശോധനയടക്കം ഇതില്‍ ഉള്‍പ്പെടും.

യോഗത്തിലെ തീരുമാനങ്ങള്‍ സംസ്ഥാന പോലീസ് മേധാവിയെ അറിയിക്കും. അദ്ദേഹം വിവരങ്ങള്‍ സംസ്ഥാന ആഭ്യന്തരമന്ത്രാലയത്തെ അറിയിക്കും. ഇതിന് ശേഷം സര്‍ക്കാര്‍, ഗവര്‍ണറുടെ സുരക്ഷ സംബന്ധിച്ച വിവരങ്ങള്‍ ഉത്തരവായി പുറത്തിറക്കും.

Anandhu Ajitha

Recent Posts

പോലീസിനെ നിയന്ത്രിക്കുന്നത് സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ !ക്രമസമാധാന പരിപാലനത്തിൽ വീണ്ടും സംസ്ഥാന സർക്കാർ പ്രതിക്കൂട്ടിൽ !

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോൺഗ്രസ് നേതൃത്വം. സംസ്ഥാനത്ത് പോലീസിനെ നിയന്ത്രിക്കുന്നത് സിപിഎമ്മാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും…

1 min ago

കലി തുള്ളി നർമ്മദ ! കാണാതായ എഴംഗ സംഘത്തിനായുള്ള തിരച്ചിൽ ദുഷ്കരമാകുന്നു; കൂടുതൽ ദൗത്യ സംഘങ്ങൾ അപകടസ്ഥലത്തേക്ക്

ഗുജറാത്തിലെ നർമദ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. കുട്ടികളുൾപ്പെടെ ഏഴു പേരെയാണ് കാണാതായിരുന്നത്. ഇന്നലെ രാവിലെ നർമദ നദിയിലെ…

24 mins ago

ഒരു തരത്തിലും വിവേചനം കാണിച്ചയാളല്ലെന്ന് ജനങ്ങൾക്കറിയാം!പ്രതിച്ഛായ തകർക്കണമെന്ന ലക്ഷ്യമാണ് ഒരു കൂട്ടം ആളുകൾക്ക് ;ആരോപണങ്ങൾക്ക് മറുപടിയുമായി പ്രധാനമന്ത്രി

ലക്‌നൗ: ജാതിയുടെയോ മതത്തിന്റെയോ പേരിൽ ആരോടും വിവേചനം കാണിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹത്തിൽ തനിക്കുള്ള പ്രതിച്ഛായ തകർക്കണമെന്ന ലക്ഷ്യത്തോടെയാണ് ഒരു…

26 mins ago

ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറി ! കേരളം ഗുണ്ടകളുടെ പറുദീസയെന്ന് രമേശ് ചെന്നിത്തല

ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയായി മാറിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കേരളം ഇന്ന് ഗുണ്ടകളുടെ പറുദീസയായി മാറിയിരിക്കുകയാണ്. ഇവരെ…

27 mins ago

കക്കൂസ് ബസ് ആർക്കും വേണ്ട ! കാലിയടിച്ച് യാത്ര ; നവകേരള ബസിന്റെ യാത്ര കട്ടപ്പുറത്തേക്ക് ; ഇനി മ്യൂസിയത്തിൽ കൊണ്ട് വയ്ക്കാമെന്ന് ജനങ്ങൾ

തിരുവനന്തപുരം: ബംഗളൂരുവിലേക്കുള്ള യാത്രയിൽ നവകേരള ബസിനെ കൈയൊഴിഞ്ഞ് യാത്രികർ. നിലവിൽ ആളില്ലാതെയാണ് നവകേരള ബസ് സർവ്വീസ് നടത്തുന്നത്. കോഴിക്കോട് നിന്നും…

31 mins ago

മോദി പാകിസ്ഥാനും മാതൃകയെന്ന് പാക് വ്യവസായി !

മൂന്നാം തവണയും നരേന്ദ്രമോദി തന്നെ അധികാരത്തിലേൽക്കും ! വൈറലായി പാക് വ്യവസായിയുടെ വാക്കുകൾ ; പാകിസ്ഥാൻ ഇത് കേൾക്കുന്നുണ്ടോ ?

1 hour ago