India

രണ്ട് കപ്പ് ചായയ്ക്കും രണ്ട് ‘വൈറ്റ് ബ്രഡിനും 252 രൂപ ! അയോദ്ധ്യയിലെ ഹോട്ടലിനെതിരെ കർശന നടപടിയുമായി അധികൃതർ ! മൂന്ന് ദിവസത്തിനകം വിശദീകരണം നൽകാത്ത പക്ഷം ലൈസൻസ് റദ്ദാക്കും! ചായയും ലഘുഭക്ഷണവും പത്ത് രൂപ നിരക്കിൽ വിൽക്കാൻ മാത്രം അനുമതിയുള്ള ഹോട്ടൽ നടത്തിയ കൊള്ള വച്ച് പൊറുപ്പിക്കില്ലെന്ന് അയോദ്ധ്യ ഡവലപ്മെന്റ് അതോറിറ്റി ; നഗരത്തിന്റെ വിവിധഭാഗങ്ങളിൽ ശ്രീരാമ ഭക്തർക്ക് സൗജന്യ ഭക്ഷണവും ലഭ്യം

അയോദ്ധ്യയിലെ ഒരു റസ്റ്റോറൻ്റ് ചായയ്ക്കും ബ്രഡിനും അമിത നിരക്ക് ഈടാക്കിയെന്ന് വ്യക്തമാക്കുന്ന ബിൽ സമൂഹ മാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചത് കഴിഞ്ഞ ദിവസമാണ്. ‘ശബരി രസോയ്’ എന്ന റസ്റ്റോറൻ്റിൽ രണ്ട് കപ്പ് ചായയ്ക്കും രണ്ട് ‘വൈറ്റ് ബ്രഡിനും നികുതിയടക്കം 252 രൂപ ഈടാക്കി എന്ന് വ്യക്തമാക്കുന്ന രസീതാണ് വൈറലായത്.

സംഭവത്തിൽ റസ്റ്റോറൻ്റ് ഉടമയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ് അധികൃതർ. ഒരു കപ്പ് ചായയും രണ്ട് കഷണം ബ്രഡും 10 രൂപയ്ക്ക് ലഭ്യമാക്കുന്ന ബജറ്റ് വിഭാഗത്തിൽ ലിസ്റ്റു ചെയ്തിരിക്കുന്ന ഹോട്ടലാണിത്. ശ്രീരാമക്ഷേത്രത്തിന് സമീപമുള്ള തെഹ്‌രി ബസാറിൽ അയോദ്ധ്യ ഡവലപ്മെന്റ് അതോറിറ്റി പുതുതായി നിർമ്മിച്ച ബഹുനില വാണിജ്യ കെട്ടിടമായ അരുന്ധതി ഭവനിലാണ് റെസ്റ്റോറൻ്റ് സ്ഥിതി ചെയ്യുന്നത്. അഹമ്മദാബാദ് ആസ്ഥാനമായുള്ള എം/എസ് കവാച്ച് ഫെസിലിറ്റി മാനേജ്‌മെൻ്റിൻ്റെ ഉടമസ്ഥതയിലുള്ളതാണ് റസ്റ്റോറൻ്റ്. വിഷയത്തിൽ മൂന്ന് ദിവസത്തിനകം വ്യക്തത വരുത്താൻ എഡിഎ റെസ്റ്റോറൻ്റിനോട് നിർദ്ദേശിച്ചു, ഇല്ലെങ്കിൽ അതോറിറ്റി കരാർ റദ്ദാക്കും.

ശ്രീരാമ ക്ഷേത്ര ദർശനത്തിനായി നഗരത്തിലെത്തുന്ന സാധാരണക്കാരായ ഭക്തർക്ക് കുറഞ്ഞ ചിലവിൽ മികച്ച ഗുണനിലവാരമുള്ള ഭക്ഷണം ഉറപ്പാക്കാൻ നിരവധി ഹോട്ടൽ നടത്തിപ്പുകാർക്ക് അയോദ്ധ്യ ഡവലപ്മെന്റ് അതോറിറ്റി കരാർ നൽകിയിരുന്നു. നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലുകൾ ഒഴികെയുള്ള എല്ലാ ഹോട്ടലുകളും ഇത്തരത്തിൽ ബജറ്റ് വിഭാഗത്തിൽ ലിസ്റ്റു ചെയ്തിരിക്കുന്നവയാണ്. ഇതിന് പുറമെ നഗരത്തിന്റെ വിവിധയിടങ്ങളിൽ സൗജന്യഭക്ഷണ വിതരണവും നടക്കുന്നുണ്ട്

B4 Admin

Recent Posts

ഫോൺ കോൾ എടുക്കാത്തതിന് ക്രൂരത. ഭാര്യയെ കൊന്ന് മുഖത്ത് തിളച്ച എണ്ണയൊഴിച്ചു, ആത്മഹത്യയെന്ന് വരുത്താൻ ശ്രമം. ഭർത്താവ് പിടിയിൽ

ബംഗളൂരു: ഫോണ്‍ വിളിച്ചിട്ട് എടുത്തില്ലെന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാന്‍ മുഖത്ത് തിളച്ച എണ്ണയൊഴിച്ച…

4 hours ago

ഡിസിപ്ലിനറി നടപടി എടുത്തില്ലെന്ന് അധികൃതര്‍. സസ്പെന്‍ഷന്‍ ഭീഷണിയെന്ന് സഹപാഠികള്‍. ഐ.ഐ.ടി വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ ദുരൂഹത ഏറുന്നു

മുംബൈ : പരീക്ഷയ്ക്കിടെ ChatGPT ഉപയോഗിച്ച് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചതിന് പിടിയിലായ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ…

6 hours ago

പുരാതന കാശിയില്‍ നിന്ന് ആധുനിക ഗതാഗതത്തിലേക്ക്. മോദി സര്‍ക്കാരിന്റെ വരുണ എലിവേറ്റഡ് കോറിഡോര്‍ വാരണാസിയെ എങ്ങനെ മാറ്റും ?

മൂന്ന് സഹസ്രാബ്ദങ്ങളിലധികമായി രാജവംശങ്ങള്‍ക്കും തീര്‍ത്ഥാടകര്‍ക്കും പണ്ഡിതന്മാര്‍ക്കും സാക്ഷ്യം വഹിച്ച ശിവന്റെ നിത്യനഗരമായ കാശി (വാരണാസി) വീണ്ടും ഒരു ചരിത്രപരമായ മാറ്റത്തിന്…

6 hours ago

പശുവിന്‍ പാല്‍ കൊഴുപ്പില്ല. പകരം MG-90ഉം അസറ്റിക് ആസിഡും. തിരുപ്പതി ലഡ്ഡു തട്ടിപ്പിന്റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു

തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസിദ്ധമായ ലഡ്ഡു പ്രസാദ നിര്‍മ്മാണത്തിന് ഉപയോഗിച്ച നെയ്യില്‍ മായം കലര്‍ത്തിയെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് (ED)…

8 hours ago

തച്ചങ്കരിയെന്നാല്‍ അഴിമതിയുടെ പര്യായം. ഞങ്ങളുടെ കുടുംബത്തെ കള്ളക്കേസില്‍ കുടുക്കി. തച്ചങ്കരിക്കെതിരെയുള്ള നിയമപോരാട്ടത്തിന്റെ വിവരങ്ങളുമായി ബോബി കുരുവിള

സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്…

2 days ago

തിരുവനന്തപുരം മൃഗശാല മാറ്റാന്‍ നീക്കം. നഗരമധ്യത്തില്‍ നിന്ന് കാട്ടിലേക്ക്. ചര്‍ച്ച കൊഴുക്കുന്നു, പിന്തുണയുമായി മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം : നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. 'റീ…

2 days ago