തിരുവനന്തപുരം: രാജ്യത്ത് കാർഷിക നിയമങ്ങൾ തിരിച്ചുവരുമെന്നും യഥാർത്ഥ കർഷകർ അത് ആവശ്യപ്പെടുമെന്നും സുരേഷ് ഗോപി എംപി. കേരളത്തിൽ ഏറ്റവും ഒടുവിലായി സംഭവിച്ച കുട്ടനാട്ടിലെ കർഷക ആത്മഹത്യയുടെ പശ്ചാത്തലത്തിലാണ് താരത്തിന്റെ ഈ പ്രതികരണം. ‘കാർഷിക നിയമങ്ങൾ പിൻവലിച്ചതിൽ ഏറ്റവുമധികം അമർഷമുള്ള ഒരാളാണ് താൻ. എന്നാൽ ആ നിയമങ്ങൾ തിരിച്ചുവരുമെന്നാണ് താൻ വിശ്വസിക്കുന്നത്. യഥാർത്ഥ കർഷകൻ അത് ആവശ്യപ്പെടും’-അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ബിജെപി പ്രവർത്തകർക്ക് വിഷുക്കൈനീട്ടം നൽകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്നാൽ ഇതിനിടെ വടക്കുംനാഥ ക്ഷേത്രത്തിലെ മേൽശാന്തിയ്‌ക്ക് വിഷുക്കൈനീട്ടം നൽകിയതിൽ വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. വിഷുവിന്റെ നന്മ മനസിലാക്കാൻ പറ്റാത്ത മാക്രിപ്പറ്റങ്ങളോട് പിന്നെ എന്താ പറയേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. ദക്ഷിണേന്ത്യക്കാരുടെ മുഴുവൻ ആചാരമാണ് താൻ നടപ്പിലാക്കിയത്. ഒരു രൂപ നോട്ടിൽ ഗാന്ധിയുടെ ചിത്രമാണുള്ളതെന്നും നരേന്ദ്രമോദിയുടേയോ സുരേഷ് ഗോപിയുടേയോ ചിത്രമല്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…