ahana
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് അഹാന കൃഷ്ണ.സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നധ്യമായ നടി തന്റെ വിശേഷങ്ങളൊക്കെ പങ്ക് വക്കാറുണ്ട്. ജീവിതത്തിലെ രസകരമായ നിമിഷങ്ങളും താന്‍ പാടിയ പാട്ടുകളും തന്റേയും സഹോദരിമാരുടേയും ഡാന്‍സുമൊക്കെ അഹാന നിരന്തരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ ധാരാളം ഫോളോവേഴ്സുമുണ്ട് അഹാനയ്ക്ക്.
എന്നാല്‍ നിരന്തരം സോഷ്യല്‍ മീഡിയയുടെ സൈബര്‍ ആക്രമണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമെല്ലാം അഹാന ഇരയാകേണ്ടി വരാറുണ്ട്. ഇപ്പോഴിതാ തന്റെ പോസ്റ്റിന് ലഭിച്ചൊരു മോശം കമന്റിന് അഹാന നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്.
അഹാനയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലായിരുന്ന അധിക്ഷേപ കമന്റിട്ടത്. അഹാന താന്‍ പാട്ടുപാടുന്നൊരു വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. പിന്നാലെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. താരത്തെ അഭിനന്ദിച്ചു കൊണ്ടും പ്രോത്സാഹനം നല്‍കിയുമൊക്കെ നിരവധി പേരെത്തി. ഇതിനിടെ ഒരാള്‍ നടത്തിയ കമന്റിനാണ് അഹാന മറുപടി നല്‍കിയിരിക്കുന്നത്.
‘രണ്ടു ചാണക പീസ് തരട്ടേ’ എന്നായിരുന്നു അഹാനയുടെ പോസ്റ്റിന് താഴെ ഒരാള്‍ കമന്റ് ചെയ്തത്. ഇതിനായിരുന്നു താരത്തിന്റെ മറുപടി.സാധരണ ഇത്തരം കമന്റിടുന്നവരെ ബ്ലോക്ക് ചെയ്യാറാണ് പതിവെന്നും എന്നാല്‍ താങ്കളെപ്പോലെയുള്ള ഒരാളെ പ്രശസ്തനാക്കിയിട്ട കര്യമുള്ളുവെന്ന് അഹാന മറുപടിയില്‍ കുറിക്കുന്നു. മനുഷ്യനായാല്‍ അല്പം ആത്മാഭിമാനം ഉണ്ടാകുന്നത് നല്ലതാണെന്ന് അഹാന അധിക്ഷേപ കമന്റിട്ടയാൾക്ക് നൽകിയ മറുപടി.
സാധരണയായി നിങ്ങളെപ്പോലെയുള്ളവരെ ബ്ലോക്ക് ചെയ്യാറാണ് പതിവ്. എന്നാല്‍ ഒരു വ്യത്യസ്തതയ്ക്ക് വേണ്ടി ഇത് നിങ്ങളോട് പറയാന്‍ ആഗ്രഹിക്കുന്നു. മനുഷ്യനായാല്‍ അല്പം ആത്മാഭിമാനം ഉണ്ടാകുന്നത് നല്ലതാണ്. അവനവനോടൊങ്കിലും ആത്മാര്‍ഥ സ്‌നേഹം വേണം. ഇത്തരത്തിലുള്ള ബുദ്ധിശൂന്യമായ ഡയലോഗുകള്‍ കൊണ്ട് ഇങ്ങനെയുള്ള പൊതുമധ്യത്തില്‍ സ്വയം അപഹാസ്യനാവുകയും വിഢിയാവുകയും ചെയ്യരുത്’ അഹാന മറുപടി നൽകി. അഹാനയുടെ മറുപടിയെ പിന്തുണച്ച് നിരവധിപേര്‍ രംഗത്തെത്തി.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…