Kerala

എ ഐ ക്യാമറാ കരാറിന്റെ ഭാവി തുലാസിൽ; പിഴ ചുമത്തിതുടങ്ങേണ്ടത് ഈ മാസം 20 മുതൽ; എതിർപ്പ് ഭയന്ന് തീരുമാനമെടുക്കാനാകാതെ സർക്കാർ; മുഹമ്മദ് ഹനീഷിന്റെ റിപ്പോർട്ട് കാത്ത് സർക്കാർ; മൗനം തുടർന്ന് പിണറായി വിജയൻ

തിരുവനന്തപുരം: ഈ മാസം 20 മുതൽ പിഴ ചുമത്തി തുടങ്ങാനുള്ള മുൻ തീരുമാനം നടപ്പാക്കാനാകാതെ സർക്കാർ. പദ്ധതി വിവാദമായ സാഹചര്യത്തിൽ പൊതുജനങ്ങളുടെ എതിർപ്പ് ഭയന്ന് തീരുമാനം നീട്ടാനാണ് സാധ്യത. അതേസമയം എ ഐ ക്യാമറാ കരാറുകളുടെ ഭാവിതന്നെ ഇപ്പോൾ അനിശ്ചിതത്വത്തിലാണ്. പ്രതിഷേധങ്ങൾ തണുപ്പിക്കാൻ കരാർ റദ്ദാക്കാനും സാധ്യതയുണ്ട്. വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും സർക്കാർ തീരുമാനം. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിക്കും. രേഖകളുടെ പരിശോധന തീര്‍ന്നിട്ടില്ല. മോട്ടോര്‍വാഹനവകുപ്പ്, കെല്‍ട്രോണ്‍, വിവിധ കമ്പനികളുമായുള്ള ഉപകരാറുകള്‍ എന്നിവയെല്ലാം പരിശോധിക്കുന്നുണ്ട്. 800 രേഖകള്‍ ഇക്കൂട്ടത്തിലുണ്ട്. കരാര്‍ നടപ്പാക്കുന്നതില്‍ കെല്‍ട്രോണിന് വീഴ്ച സംഭവിച്ചോ, ധനവകുപ്പിന്റെ നിര്‍ദേശങ്ങള്‍ ലംഘിച്ചോ, ഉപകരാര്‍ വ്യവസ്ഥകളുടെ നിയമസാധുത, ഉപകരാറുകള്‍ എടുത്ത കമ്പനികളുടെ ഈ മേഖലയിലെ പ്രാവീണ്യം, പ്രതിപക്ഷ ആരോപണം എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. സര്‍ക്കാര്‍ തീരുമാനപ്രകാരം വരുന്ന 20 മുതലാണ് പിഴ ചുമത്തിത്തുടങ്ങേണ്ടത്

അതെ സമയം പ്രതിപക്ഷ ആരോപണങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻറെ മൗനം തുടരുകയാണ്. ഇടപാടിലെ അഴിമതിസംബന്ധിച്ച് പ്രതിപക്ഷം ശക്തമായ ആരോപണം ഉന്നയിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ ഒരു വിശദീകരണംനല്‍കാതെ അതിലേക്ക് കടക്കാന്‍ കഴിയില്ല.പൊതുസമൂഹത്തില്‍നിന്ന് എതിര്‍പ്പിനും സാധ്യതയുണ്ട്. കെല്‍ട്രോണിന്റെ ഇടപാടുകള്‍ പൊടുന്നനേ ന്യായീകരിച്ച് കുരുക്കില്‍ ചാടേണ്ടതില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. കെല്‍ട്രോണിന്റെ ഉപകരാര്‍ കച്ചവടം നേരത്തേതന്നെ സര്‍ക്കാര്‍ വിലക്കിയതാണ്. പദ്ധതിയില്‍ ഇതുവരെ സര്‍ക്കാര്‍ തുക മുടക്കിയിട്ടില്ല. കെല്‍ട്രോണുമായി ഉണ്ടാക്കിയ കരാര്‍പ്രകാരം കമ്പനികളാണ് ക്യാമറ സ്ഥാപിച്ച് കണ്‍ട്രോള്‍ യൂണിറ്റുകള്‍ സജ്ജീകരിച്ചത്.

B4 Admin

Recent Posts

വഴിയടക്കാതെ, ജനങ്ങളെ അകറ്റാതെ, മുഖ്യമന്ത്രി വി ഡി സതീശന് ഇന്‍വിസിബിള്‍ സെക്യൂരിറ്റി. ആഭ്യന്തര വകുപ്പിന്റെ പുതിയ സുരക്ഷാ തന്ത്രം

മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…

5 hours ago

കൈപൊള്ളി കുടുംബ ബജറ്റ്. വെളുത്തുള്ളിക്ക് 220, പയറും ബീന്‍സും 100 കടന്നു. പച്ചക്കറി വില വീണ്ടും റെക്കോര്‍ഡിലേക്ക്

അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…

6 hours ago

ബിജെപി മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് പി. ശേഖരന്‍ നായര്‍ നിര്യാതനായി. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു

തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…

7 hours ago

ചോദിക്കാതെ പറഞ്ഞ വിശദീകരണം ചതിച്ചു. വാഹന വിവാദത്തില്‍ മന്ത്രി കെ.എം. ഷാജി വീണ്ടും പ്രതിരോധത്തില്‍. വാഹനം കൊടുത്തതേയില്ലെന്ന് ഗസ്റ്റ് ഹൗസ് മാനേജര്‍

മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…

8 hours ago

100 കി.മീ വേഗത്തില്‍ പായുന്ന കാറിന് മുകളില്‍ കിടന്ന് പൊലീസുകാരന്‍. കോയമ്പത്തൂരില്‍ വന്‍ ചേസിനൊടുവില്‍ ലഹരിവേട്ട

ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…

9 hours ago

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

22 hours ago