AI-Camera-income-tax-raid-at-keltron
തിരുവനന്തപുരം: വിവാദ എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിൽ ഇൻകം ടാക്സ് റെയ്ഡ്. എഐ ക്യാമറ വിവാദമായതിന് പിന്നാലെ കരാറിൽ നടന്ന ക്രമക്കേടിനെ കുറിച്ച് നിരവധി ആരോപണങ്ങൾ ഉയർന്നിരുന്നു. ഇതേ തുടർന്നാണ് ഇൻകം ടാക്സ് റെയ്ഡ് നടത്തുന്നത്. നിലവിൽ എഐ ക്യാമറയുമായി ബന്ധപ്പെട്ട കരാറുകളും ഉപകരാറുകളും സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നത്. അന്വേഷണത്തിൽ ഏതെങ്കിലും ഇടപാടുകളിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. ഇന്ന് രാവിലെ 10.15 ഓടെയാണ് റൈഡ് ആരംഭിച്ചത്. പത്ത് പേരടങ്ങുന്ന ആദായ നികുതി സംഘമാണ് കെൽട്രോൺ ഓഫീസിലെത്തിയത്.
അതേസമയം, അഴിമതി ആരോപണം മുറുകുന്നതിന് പിന്നാലെ കൂനിന്മേൽ കുരു എന്ന പോലെ റോഡ് ക്യാമറ പദ്ധതിയിൽ ഒട്ടേറെ പിഴവുകളുമുണ്ടെന്ന് ആരോപണമുയരുന്നു. നിയമം ലംഘിക്കാത്ത വാഹനങ്ങൾക്കും ഉദ്യോഗസ്ഥര്‍ നോട്ടിസ് അയയ്ക്കുകയാണെന്നാണ് ഉയരുന്ന ആക്ഷേപം. മൂവാറ്റുപുഴയിലെ പെട്ടി ഓട്ടോറിക്ഷയുടെ പേരിലുള്ള പിഴ, പാലക്കാട് സ്വദേശി കെ.കെ.നിഷിലിന്റെ ഇരുചക്രവാഹനത്തിന് ലഭിച്ചുവെന്നതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
ഓട്ടോറിക്ഷയ്ക്ക് പിഴ രേഖപ്പെടുത്തിയ സമയം പാലക്കാട്ടെ ബാങ്കിന്റെ പാര്‍ക്കിങ് ഗ്രൗണ്ടിലിരുന്ന ബൈക്ക് ഉണ്ടായിരുന്നത്. വൃത്തിഹീനമായ വാഹനമെന്നാണ് പിഴയുടെ കാരണമായി നോട്ടീസിൽ രേഖപ്പെടുത്തിയിരിക്കുന്നത്. 250 രൂപയാണ് പിഴ. എന്നാൽ ഉദ്യോഗസ്ഥരിൽ നിന്നുണ്ടായ ഈ പിഴവ് പരിഹരിക്കാന്‍ നിഷില്‍ മുട്ടാത്ത വാതിലുകളില്ല. മോട്ടോർ വാഹനവകുപ്പിനെയും, പൊലീസിനെയും ഉൾപ്പെടെ സമീപിച്ചു. എന്നാൽ പിഴ മാറ്റികിട്ടുന്നതിനായി നടപടികളൊന്നും ഇവരുടെ ഭാഗത്ത് നിന്നുണ്ടായില്ല.
തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ളയിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പത്മകുമാറിനെതിരെ ഗുരുതര കണ്ടെത്തലുമായി എസ്ഐടി. പാളികൾ കൊടുത്തുവിടാനുള്ള മിനുട്സിൽ…
ഹംഗേറിയൻ ചലച്ചിത്ര ലോകത്തെ വിശ്വപ്രസിദ്ധ സംവിധായകൻ ബേലാ താർ (70) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സ്ലോ സിനിമ…
കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു.…
വെനസ്വേലയിൽ അമേരിക്ക നടത്തിയ സൈനിക നീക്കത്തിന് പിന്നാലെ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ വെല്ലുവിളിച്ച് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്ര .…
ആർഷ സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ 'ബഹുഭാഷാ ഭാരതി ബഹുഭാഷാ കൈരളി' പുരസ്‌കാര സമർപ്പണ ചടങ്ങ് സംഘടിപ്പിക്കുന്നു. വരുന്ന വെള്ളിയാഴ്ച (2026…
തമിഴക വെട്രി കഴകം (ടിവികെ) അദ്ധ്യക്ഷൻ വിജയ്‌യ്ക്ക് സിബിഐ സമൻസ്. കഴിഞ്ഞ സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ…