International

ഇസ്‌ലാമിസ്റ്റുകൾ വിദ്വേഷ വീഡിയോ പങ്കുവച്ചതിന് പിന്നാലെ നേപ്പാളിൽ വർഗീയ സംഘർഷം!കർഫ്യൂ; അതിർത്തി അടച്ച് ഇന്ത്യ

കാഠ്‌മണ്ഡു : നേപ്പാളിലെ ധനുഷ, പാർസ ജില്ലകളിൽ ഇസ്‌ലാമിസ്റ്റുകൾ പങ്കുവച്ച വിദ്വേഷകരമായ ടിക്‌ടോക് വീഡിയോയെച്ചൊല്ലി ഉടലെടുത്ത വർഗീയ സംഘർഷം അതിരൂക്ഷമാകുന്നു. ധനുഷയിലെ മസ്ജിദ് തകർക്കപ്പെട്ടതിന് പിന്നാലെ ആരംഭിച്ച പ്രതിഷേധങ്ങൾ അക്രമാസക്തമായ സാഹചര്യത്തിൽ, ദക്ഷിണ നേപ്പാളിലെ ബിർഗഞ്ച് നഗരത്തിൽ പ്രാദേശിക ഭരണകൂടം കർഫ്യൂ ഏർപ്പെടുത്തി. സ്ഥിതിഗതികൾ വഷളായതോടെ ഇന്ത്യ നേപ്പാൾ അതിർത്തി പൂർണ്ണമായും അടച്ചു. അതിർത്തി കടന്നുള്ള ഗതാഗതത്തിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ബിർഗഞ്ചിൽ ഏർപ്പെടുത്തിയിരുന്ന കർഫ്യൂ നീട്ടി. നിരോധനാജ്ഞ നിലനിൽക്കെ ഇരുവിഭാഗങ്ങളും പ്രതിഷേധവുമായി തെരുവിലിറങ്ങിയതാണ് കർഫ്യൂ നീട്ടാൻ കാരണം. ബസ് പാർക്ക്, നഗ്വാ, ഇനാർവ, ഗന്ദക് ചൗക്ക് തുടങ്ങിയ പ്രധാന മേഖലകൾ കർഫ്യൂ പരിധിയിലാണ്. അനാവശ്യമായി പുറത്തിറങ്ങുന്നവരെ കണ്ടാലുടൻ വെടിവയ്ക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഉത്തരവ് നൽകിയിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങൾക്കായി പുറത്തിറങ്ങേണ്ടവർ തൊട്ടടുത്ത സുരക്ഷാ ഉദ്യോഗസ്ഥരുമായോ കൺട്രോൾ റൂമുമായോ ബന്ധപ്പെടണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

ധനുഷയിലെ ജനക്പൂരിൽ രണ്ട് യുവാക്കൾ ടിക്‌ടോക്കിൽ പങ്കുവെച്ച വീഡിയോ മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണമാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത്. വീഡിയോ പങ്കുവെച്ച ഹൈദർ അൻസാരി, അമാനത് അൻസാരി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ കമല മുനിസിപ്പാലിറ്റിയിലെ ഒരു മസ്ജിദ് ഒരു സംഘം ആളുകൾ തകർത്തു. ഇതോടെ മുസ്ലീം വിഭാഗം പ്രതിഷേധവുമായി തെരുവിലിറങ്ങുകയായിരുന്നു. ബിർഗഞ്ചിൽ പ്രകടനക്കാർക്ക് നേരെ പോലീസ് അഞ്ച് റൗണ്ട് കണ്ണീർവാതകം പ്രയോഗിച്ചു. കല്ലേറിലും സംഘർഷത്തിലുമായി ഏഴ് പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.

സോഷ്യൽ മീഡിയയിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരെ നിരീക്ഷിച്ചു വരികയാണെന്നും വർഗീയമായ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പാർസ ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. നിലവിൽ മധേഷ് പ്രവിശ്യയിലെ എട്ട് ജില്ലകളിലും അതീവ ജാഗ്രത തുടരുകയാണ്.

B4 Admin

Recent Posts

സൗദി വിമാനത്താവളങ്ങളിലും എണ്ണക്കമ്പനികള്‍ക്കും നേരെ ആക്രമണം തുടരുമെന്ന് ഹൂതികളുടെ വെല്ലുവിളി. ട്രംപിന്റെ മുന്നറിയിപ്പുകളെ കാറ്റില്‍പ്പറത്തി യെമന്‍ വിമതര്‍

സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര്‍ ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന്‍ പ്രസിഡന്റ്…

4 minutes ago

അമേരിക്കയിലെ ഇല്ലിനോയിയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണ പദ്ധതി. 19-കാരന്‍ അറസ്റ്റില്‍, വന്‍ കൂട്ടക്കൊല തടഞ്ഞ് പൊലീസ്

വാഷിങ്ടന്‍ : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില്‍ ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന്‍ പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…

19 minutes ago

ഇസ്രയേല്‍ സര്‍വീസുകളില്‍ പാകിസ്ഥാന്‍ ജീവനക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി എയര്‍ ഫ്രാന്‍സ്. ഫ്‌ലൈദുബായ് സംഭവത്തിന് പിന്നാലെ നടപടി കടുപ്പിച്ച് വിമാനക്കമ്പനികള്‍

ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകളില്‍ പാകിസ്ഥാന്‍ പൈലറ്റുമാര്‍ക്കും ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കും എയര്‍ ഫ്രാന്‍സ് വിലക്കേര്‍പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…

1 hour ago

റിയാദിന് നേരെ വീണ്ടും ഹൂതി മിസൈലാക്രമണം. ഒരാള്‍ക്ക് പരിക്ക്, പ്രവാസികള്‍ക്കായി കണ്‍ട്രോള്‍ റൂമുകളും നോര്‍ക്ക സൗദി ഹെല്‍പ്പ് ഡെസ്‌കും തുറന്നു

റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര്‍ നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…

13 hours ago

ജര്‍മനിയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. 2 മലയാളികള്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

ബെര്‍ലിന്‍ : ജര്‍മനിയിലെ ബോസും നഗരത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അഞ്ച്…

13 hours ago

റിയാദില്‍ മലയാളി നഴ്സിനെ കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു

റിയാദ്: റിയാദില്‍ നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. അവധിക്ക്…

14 hours ago