Kerala

എഐ ക്യാമറ നിയമലംഘനങ്ങൾ !പിഴയടയ്ക്കുന്നത് 16 ശതമാനം പേർ മാത്രം ; കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

എഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങളിൽ പിഴ അടയാക്കാത്തവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. പിഴയടയ്ക്കാതിരുന്നാല്‍ ഇനി ആര്‍ടിഒ സേവനങ്ങള്‍ ലഭിക്കില്ല. എഐ ക്യാമറ നിയമലംഘനം കണ്ടെത്തി പിഴ അടയ്ക്കാന്‍ സന്ദേശം ലഭിച്ച്, ഒരുമാസം അടച്ചില്ലെങ്കില്‍ കേസ് വെര്‍ച്വല്‍ കോടതിയിലേക്ക് പോകും. അവിടെനിന്ന് മെസേജ് ലഭിക്കും. ഇവിടെയും ഓണ്‍ലൈനായി പണം അടയ്ക്കാന്‍ സൗകര്യമുണ്ട്. അപ്പോഴും അടച്ചില്ലെങ്കില്‍ കോടതി നടപടികളിലേക്ക് നീങ്ങും. ഇവിടെ നടപടിക്രമങ്ങള്‍ക്ക് കാലതാമസം നേരിടാറുണ്ട്. നോട്ടീസ് ലഭിക്കുന്നതുതന്നെ ഒരുപാട് സമയം കഴിഞ്ഞാകും. ഈ സമയത്തിൽ വാഹനം വില്‍ക്കുന്നത്ന്നുണ്ടെങ്കിൽ ഉടമയുടെ പേരുമാറ്റം അടക്കമുള്ള ആര്‍ടിഒ സേവനങ്ങള്‍ നടക്കാതെ വരും. കോടതിയില്‍ പോയി പിഴ അടച്ച ശേഷം മാത്രമേ സേവനങ്ങള്‍ ലഭിക്കൂ.

എഐ ക്യാമറ കണ്ടെത്തുന്ന നിയമ നിയമലംഘനങ്ങളിൽ പിഴയടയ്ക്കുന്നത് 16 ശതമാനം പേര്‍ മാത്രമാണെന്നാണ് കണക്കുകൾ പറയുന്നത്. ക്യാമറ സ്ഥാപിച്ച് 14 മാസം പിന്നിട്ടപ്പോള്‍ 89.82 ലക്ഷം നിയമലംഘനങ്ങള്‍ കണ്ടെത്തി. 93.26 ലക്ഷം രൂപയാണ് പിഴയടച്ചത്. 4 കോടി 67.94 ലക്ഷം രൂപ ഇനി കിട്ടാനുണ്ട്.

രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലും ‘പരിവാഹന്‍’ ആപ്പിലും മൊബെല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യാത്തതുമൂലം പിഴ അടയ്ക്കണമെന്ന സന്ദേശം ലഭിക്കാത്ത ഒട്ടേറെപ്പേരുണ്ട്. സ്വന്തം വാഹനത്തിന് പിഴയിട്ടിട്ടുണ്ടോ എന്നറിയാന്‍ ‘പരിവാഹന്‍’ വെബ്‌സൈറ്റിലെ ‘ഇ-ചെലാന്‍’ മൊഡ്യൂളില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ കൊടുത്താന്‍ മതി.

ഒരു കൊല്ലത്തിനിടെ ഒന്നിലേറെത്തവണ നിയമം ലംഘിച്ചത് ലക്ഷത്തിലേറെപ്പേരാണ്. ആറുമാസത്തിനിടെ 36 തവണ നിയമം ലംഘിച്ചവര്‍പോലുമുണ്ട്. ഏറ്റവും കൂടുതല്‍ നിയമലംഘനങ്ങള്‍ ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങള്‍ ഓടിച്ചതാണ് 28.97 ലക്ഷം. 19.96 ലക്ഷം പേര്‍ പിന്‍സീറ്റില്‍ ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്തതായി കണ്ടെത്തി. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് പിഴയടയ്‌ക്കേണ്ട 19.44 ലക്ഷം കേസുകളുണ്ട്.

Anandhu Ajitha

Recent Posts

മണിക്കൂറുകൾ നീണ്ട മോദി ട്രമ്പ് ചർച്ച നടന്നതെങ്ങനെ? വ്യാപാരകരാർ യാഥാർഥ്യമാകുമോ?|MODI TRUMP DISCUSSION

ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി മോദി ട്രമ്പ് ടെലിഫോൺ ചർച്ച ! സമഗ്ര സൈനിക സഹകരണം മുഖ്യ വിഷയം; അമേരിക്ക…

7 minutes ago

നിരവധി പരാതികൾ ഉയരുന്നതിനിടയിൽ വഖഫ് സ്വത്ത് വീണ്ടും ചർച്ചയാകുന്നു

വഖഫ് സ്വത്തുകളുടെ രജിസ്‌ട്രേഷനായി തുറന്ന ഉമീദ് പോർട്ടൽ ആറുമാസത്തെ കാലാവധി ഡിസംബർ 6ന് അവസാനിച്ചതോടെ അടച്ചു. രാജ്യത്തെ പകുതിയിലധികം വഖഫ്…

44 minutes ago

ജീവിതത്തിൽ നേട്ടങ്ങൾ ഇങ്ങനെ ഉണ്ടാകും .SHUBADINAM 12 |

വർത്തമാനകാലത്ത് ജീവിക്കാനുള്ള കഴിവ് ജീവിതത്തിൽ നിരവധി നേട്ടങ്ങളും മാറ്റങ്ങളും കൊണ്ടുവരുന്നു.ഭൂതകാലം ഓർക്കുന്നതും ഭാവി കുറിച്ച് ആശങ്കപ്പെടുന്നതുമാണ് കൂടുതലായി സ്‌ട്രെസ് ഉണ്ടാക്കുന്നത്.…

46 minutes ago

സോഷ്യൽ മീഡിയ നിരോധിച്ച് ഓസ്ട്രേലിയ . |Australia Bans Social Media |

സോഷ്യൽ മീഡിയയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തുന്നതിനായി കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. #socialmediabanunder16 #australiangovernmentnewslaw #socialmediaban…

55 minutes ago

ഭവന വായ്പ ലഭിച്ചില്ലേ? |get an home loan |

കുറഞ്ഞ വരുമാനത്തിൽ ഉള്ളവർക്ക് ലോൺ കിട്ടാൻ സാധ്യത കുറവാണ്.ഒരു വ്യക്തിക്ക് ലോൺ തരാണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് നിങ്ങളുടെ വരുമാനവും…

58 minutes ago

ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ് വാങ്ങുന്ന പ്രതിഫലം | meenakshi dileep

ദിലീപിന്റെ മകൾ മീനാക്ഷി ദിലീപ് വാങ്ങുന്ന പ്രതിഫലം #meenakshidileep #actordileep #dileepfamily #dileepkavyamadhavan #dileepissue #dileepcasedetials #meenakshidileepphotos #meenaskhidileepvideos #meenaskhidileepreels…

1 hour ago