ashok gehlatt-shashi tharur
ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആരംഭിച്ചു. ശശി തരൂര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ നാമനിര്‍ദേശ പത്രികാ ഫോമും വാങ്ങിയിട്ടുണ്ട്. സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദനന്‍ മിസ്ത്രി പ്രതികരിച്ചു. അതിനിടെ, രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള നീക്കങ്ങള്‍ സച്ചിന്‍ പൈലറ്റ് ആരംഭിച്ചു.
രാവിലെ 11 മണി മുതല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം തുടങ്ങി. ശശി തരൂര്‍ എം.പിയുടെ പ്രതിനിധി എത്തിയാണ് പത്രികാ ഫോം വാങ്ങിയത്. ഈ മാസം 30ന് തരൂര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. തരൂരിന് പുറമെ ഉത്തര്‍ പ്രദേശില്‍ നിന്നുള്ള വിനോദ് സാത്തി, ഹിമാചല്‍ പ്രദേശില്‍ നിന്ന് ലക്ഷ്മികാന്ത് ശര്‍മ എന്നിവരും നാമനിര്‍ദേശ പത്രിക ഫോം വാങ്ങി.
അശോക് ഗെഹ്ലോട്ട് തിങ്കളാഴ്ച പത്രികാ ഫോം കൈപ്പറ്റും. വിമത സ്ഥാനാര്‍ഥിയായി ജി-23ല്‍ നിന്ന് മനീഷ് തിവാരിയും മത്സരിക്കുമെന്നാണ് സൂചന. ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടതോടെ ജി 23ക്ക് അവസാനമാവുകയാണെന്ന് ഗ്രൂപ്പിലെ നേതാവ് കൂടിയായ അശോക് ചവാന്‍ പറഞ്ഞു.
ഗെഹ്ലോട്ട് അധ്യക്ഷനാവുകയാണെങ്കില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള നീക്കങ്ങള്‍ രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റ് ആരംഭിച്ചിരിക്കുകയാണ്. എം.എല്‍.എമാരുമായി സച്ചിന്‍ പൈലറ്റ് ആശയ വിനിമയം നടത്തി. ഭൂരിഭാഗം എം.എല്‍.എമാരുടെ പിന്തുണ അശോക് ഗെഹ്ലോട്ടിനാണ്.
ഹൈദരാബാദ് : 'പുഷ്പ 2' സിനിമയുടെ പ്രീമിയർ പ്രദർശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കും തിരക്കും തുടർന്നുണ്ടായ അപകടത്തിൽ ചിക്കടപ്പള്ളി…
ദില്ലി : യുവശക്തിയെ രാഷ്ട്രനിർമ്മാണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നതിനായി പുതിയ നയരൂപീകരണങ്ങൾ നടന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദില്ലിയിലെ ഭാരത് മണ്ഡപത്തിൽ…
വാഷിങ്ടൺ : അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായുള്ള യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലൻസ്‌കിയുടെ നിർണ്ണായക കൂടിക്കാഴ്ച നാളെ. നാലുവർഷമായി തുടരുന്ന…
തിരുവനന്തപുരം: പ്രമുഖ കലാസംവിധായകൻ കെ ശേഖർ അന്തരിച്ചു. 72 വയസ്സായിരുന്നു. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായ മൈ ഡിയർ…
തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള അദ്ധ്യക്ഷ, ഉപാദ്ധ്യക്ഷ തെരഞ്ഞെടുപ്പിൽ തൃശ്ശൂർ മറ്റത്തൂർ പഞ്ചായത്തിൽ വൻ ട്വിസ്റ്റ്. അദ്ധ്യക്ഷ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപായി 8…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കവേ എസ്ഐടി ചോദ്യം ചെയ്ത തമിഴ്നാട്ടുകാരനായ വ്യവസായി ഡി. മണി തന്നെയാണെന്ന്…