ദില്ലി: ഇസ്രായേല്‍ നിര്‍മ്മിത ആധുനിക സ്പൈസ് 2000 ബോംബുകള്‍ വാങ്ങാന്‍ ഇന്ത്യന്‍ വ്യോമസേന തയ്യാറെടുക്കുന്നു. ബാലക്കോട്ട് ആക്രമണത്തിന് ഉപയോഗിച്ച സ്‌പൈസ് – 2000 ബോംബുകളുടെ ആധുനിക പതിപ്പാണ് വ്യോമസേന പുതുതായി വാങ്ങുന്നത്. ശത്രുപാളയങ്ങളിലെ കെട്ടിടങ്ങളും ബങ്കറുകളും തകര്‍ക്കാന്‍ ഈ ബോംബുകള്‍ക്ക് കഴിയും. ബാലകോട്ടെ ജെയ്‌ഷെ മുഹമ്മദ് ഭീകരരുടെ കേന്ദ്രങ്ങളില്‍ ഉപയോഗിച്ചത് കെട്ടിടങ്ങളിലേക്ക് തുളഞ്ഞുകയറി അതിനകത്ത് പൊട്ടിത്തെറിക്കുന്ന സ്‌പൈസ് -2000 ബോംബുകളാണ്.
ശത്രുവിന്റെ ബങ്കറുകളും കെട്ടടങ്ങളും മുഴുവനായി തകര്‍ക്കാന്‍ കഴിയുന്നവയാണ് പുതിയ സ്‌പൈസ് 2000 ബോംബുകള്‍. 60 കിലോമീറ്റര്‍ വരെ സഞ്ചരിച്ച് ആക്രമണം നടത്താന്‍ സാധിക്കുന്ന ബോംബാണ് സ്‌പൈസ് 2000. അടിയന്തര ആവശ്യങ്ങള്‍ക്കായി 300 കോടി രൂപ വരെ ഉപയോഗിച്ച് ആയുധങ്ങളോ ഉപകരണങ്ങളോ വാങ്ങാന്‍ സേനകള്‍ക്ക് കേന്ദ്രം അധികാരം നല്‍കിയിട്ടുണ്ട്. ഇതുപയോഗിച്ചാണ് ബോംബുകള്‍ വാങ്ങുന്നതെന്നാണ് പ്രതിരോധവൃത്തങ്ങളുടെ വിശദീകരണം.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…