India

കരുത്ത് കൂട്ടാൻ വ്യോമസേന! 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടി സേനയുടെ ഭാഗമാക്കും; കരാർ അടുത്ത വർഷം ഒപ്പിട്ടേക്കും

വ്യോമസേനയുടെ കരുത്ത് കൂട്ടാനായി ഫ്രാന്‍സില്‍ നിന്ന് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടി വാങ്ങാനുള്ള തീരുമാനവുമായി ഭാരതം മുന്നോട്ട്. ഇത് സംബന്ധിച്ച കരാര്‍ അടുത്ത വര്‍ഷം ഒപ്പിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ഏതാണ്ട് 2200 കോടി ഡോളര്‍ ( ഏകദേശം 1.94 ലക്ഷം കോടി രൂപ) വരുന്ന പ്രതിരോധ ഇടപാടാകും നടക്കുക. പുതിയ കരാര്‍ നടപ്പായാൽ വ്യോമസേനയുടെ പക്കലുള്ള റഫാലുകളുടെ എണ്ണം 150 ആയി ഉയരും.

ഫ്രാന്‍സില്‍ നിന്ന് നേരിട്ട് 18 റഫാല്‍ വിമാനങ്ങള്‍ എത്തിക്കുകയും ശേഷിക്കുന്ന 96 വിമാനങ്ങള്‍ ഭാരതത്തിൽ തന്നെ നിര്‍മിക്കുകയും ചെയ്യും. റഫാല്‍ നിര്‍മാതാക്കളായ ദസ്സൊ ഏവിയേഷനും ഇന്ത്യയിലെ റിലയന്‍സ് ഗ്രൂപ്പും ഒരുമിച്ച സംയുക്ത കമ്പനിയായ ദസ്സോ റിലയന്‍സ് എയ്‌റോസ്‌പേസ് ലിമിറ്റഡിന്റെ ( ഡിആര്‍എഎല്‍) നാഗ്പുരിലെ പ്ലാന്റിലാകും 96 റഫാലുകള്‍ നിര്‍മിക്കുകയെന്നാണ് വിവരം.

2016ലെ കരാര്‍ പ്രകാരം 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് നേരിട്ട് ഇന്ത്യ വാങ്ങിയിരുന്നു. ഹരിയാനയിലെ അംബാല, പശ്ചിമബംഗാളിലെ ഹസിമാര എന്നീ വ്യോമതാവളങ്ങളിലാണ് ഇവ നിലവിൽ വിന്യസിച്ചിരിക്കുന്നത്.4.5 ജനറേഷന്‍ യുദ്ധവിമാനമായ റഫാല്‍ ഒപ്പറേഷന്‍ സിന്ദൂര്‍ അടക്കമുള്ള സൈനിക ദൗത്യങ്ങളില്‍ പങ്കാളിയായിരുന്നു. നിർദ്ദിഷ്ട കരാറിന് പുറമെ നാവികസേനയുടെ പക്കലുള്ള വിമാനവാഹിനിയില്‍ വിന്യസിക്കാനായി 26 റഫാല്‍ എം യുദ്ധവിമാനങ്ങള്‍ക്കും ഭാരതം ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്.

B4 Admin

Recent Posts

ക്ലാസ് മുറിയിൽ ചെയിൻസോ ആക്രമണം: രണ്ട് പെൺകുട്ടികൾക്ക് ഗുരുതര പരിക്ക്, 21കാരൻ പിടിയിൽ

ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…

4 hours ago

ദാരിദ്ര്യമുക്തിയിൽ ഭാരതം മുന്നോട്ട്: പാകിസ്ഥാനിൽ തിരിച്ചടി, ഇന്ത്യ–പാക് താരതമ്യം നടത്തി പാക് മാധ്യമങ്ങൾ

ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…

4 hours ago

കാശി–ഡൽഹി യാത്ര ഇനി കൂടുതൽ വേഗത്തിൽ: രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…

5 hours ago

ലണ്ടനിൽ എംബിഎ പഠനം: വീട്ടുകാരറിയാതെ ഇന്ത്യയിലേക്ക് മടക്കം. ഒടുവിൽ പൂണെയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ 34കാരി

ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…

5 hours ago

ദേശീയ ഐക്യദിനത്തിൽ ഭാരതത്തിന്റെ ഉരുക്കുമനുഷ്യന് ആദരമർപ്പിച്ച് കേരള ഗവർണർ. ഐക്യവും വികസനവും മുൻനിർത്തി മുന്നേറാൻ ആഹ്വാനം

ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…

7 hours ago

തമിഴകത്തിന്റെ ധീരനക്ഷത്രം: സനാതന ധർമ്മത്തിന്റെയും ദേശീയതയുടെയും പ്രതീകമായ അയ്യാ മുത്തുരാമലിംഗ തേവർക്ക് സ്മരണാഞ്ജലി!

"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…

1 day ago