ദില്ലിയിൽ നിന്നുള്ള ദൃശ്യം
തുടര്‍ച്ചയായ രണ്ടാം ദിനത്തിലും രാജ്യതലസ്ഥാനമായ ദില്ലിയിലെ വായു ഗുണനിലവാര സൂചിക അപകടകരമായ നിലയിൽ തുടരുന്നു. ദില്ലിയിലെ മിക്ക സ്ഥലങ്ങളിലും വായു ഗുണനിലവാര സൂചിക (എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് – എക്യുഐ) 450-ന് മുകളിലാണ് . വായുമലിനീകരണം ‘ഗുരുതര’മായി പ്രഖ്യാപിക്കപ്പെട്ടതോടെ ലോകകപ്പ് മത്സരങ്ങളുടെ ഭാഗമായി ദില്ലിയിലെത്തിയ ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകള്‍ പരിശീലന സെക്ഷനുകൾ റദ്ദാക്കിയിട്ടുണ്ട്. ഹോട്ടലുകളില്‍ തന്നെ കഴിയുകയാണ് ടീമുകൾ.
തിങ്കളാഴ്ച അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തിലാണ് ശ്രീലങ്ക – ബംഗ്ലാദേശ് മത്സരം. അതേസമയം മത്സരം ഡല്‍ഹിയില്‍ നിന്ന് മാറ്റുന്നത് സംബന്ധിച്ച സൂചനകളൊന്നും ലഭിച്ചിട്ടില്ല. തിങ്കളാഴ്ച വരെ വായു മലിനീകരണം ഗുരുതരമായ തോതില്‍ തന്നെ തുടരുമെന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഭയന്ന് ദില്ലിയിലെ പ്രൈമറി സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. മലിനീകരണതോത് ഉയരാതിരിക്കാന്‍ ലോറി ഗതാഗതവും നിര്‍മാണപ്രവര്‍ത്തനങ്ങളും താത്കാലികമായി നിരോധിച്ചിരിക്കുകയാണ്. ദീപാവലി ആഘോഷങ്ങൾ അടുത്തിരിക്കുന്നതിനാൽ മലിനീകരണ തോത് ഉയരുമോ എന്ന ആശങ്ക ഉയരുന്നുണ്ട്
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…