India

അഭിമാനം ആകാശത്തോളം !മലയാളിയായ മനോജ് ചാക്കോ ചെയർമാനായ എയർലൈൻ കമ്പനി ഫ്ലൈ 91ന് സർവീസ് നടത്താൻ അനുമതി നൽകി ഡിജിസിഎ

മലയാളിയായ മനോജ് ചാക്കോ ചെയർമാനായ എയർലൈൻ കമ്പനി ഫ്ലൈ 91ന് സർവീസ് നടത്താൻ അനുമതി നൽകി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). എയർ ഓപ്പറേറ്റേഴ്സ് സർട്ടിഫിക്കറ്റ് ഫ്ലൈ 91നു ലഭിച്ചതായി അധികൃതർ അറിയിച്ചു. പ്രാദേശിക എയർലൈൻ സർവീസായിരിക്കും ഇത്. ഗോവ കേന്ദ്രീകരിച്ചായിരിക്കും പ്രവർത്തനം. പ്രാദേശിക വിമാനമായ എടിആർ-72-600 പാട്ടത്തിനെടുത്താണു സർവീസ്. വർഷം ആറു മുതൽ എട്ടുവരെ എടിആർ വിമാനങ്ങൾ പാട്ടത്തിനെടുത്ത് സർവീസ് നടത്തും. 70 യാത്രക്കാരെ വരെ വഹിക്കാൻ ആകുന്ന വിമാനമാണിത്.

ഉഡോ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന് കീഴിലാകും കമ്പനി പ്രവർത്തിക്കുക. ഹർഷ രാഘവനുമായി ചേർന്ന് മനോജ് സ്ഥാപിച്ച കമ്പനിയാണിത്. കൺവർജന്റ് ഫിനാൻസാണ് പ്രധാന നിക്ഷേപകർ. 200 കോടി മൂലധനത്തിലാണ് ഫ്ലൈ 91 കമ്പനി ആരംഭിച്ചിരിക്കുന്നത്. 55–90 മിനിട്ടായിരുന്നു ഒരു ഫ്ലൈ 91 വിമാനത്തിന്റെ യാത്രദൈർഘ്യം. 18 വരികളിലായിട്ടാകും ഇരിപ്പിടങ്ങൾ ക്രമീകരിച്ചിരിക്കുക. ഇതിൽ ആറു വരികൾക്കു സെലക്‌ഷൻ ചാർജുണ്ടായിരിക്കും.

Anandhu Ajitha

Recent Posts

ഫാറൂഖ് അബ്ദുള്ളയുടെ റാലിയിൽ കൂട്ട തല്ല് ! കത്തിക്കുത്തിൽ 3 പേർക്ക് ഗുരുതര പരിക്ക് ; കേസെടുത്ത് പോലീസ്

ശ്രീനഗർ: നാഷണൽ കോൺഫെറൻസിന്റെ തെരഞ്ഞെടുപ്പ് റാലിക്കിടെ കത്തിക്കുത്ത് നടന്നതായി റിപ്പോർട്ട്. കത്തിക്കുത്തിൽ മൂന്ന് യുവാക്കൾക്ക് പരിക്കേറ്റു. ജമ്മു കശ്മീരിലെ റാലിക്കിടെയായിരുന്നു…

4 mins ago

‘ഇബ്രാഹിം റെയ്‌സിയുടെ മരണം ഞെട്ടിച്ചു’! ഇറാൻ പ്രസിഡന്റിന്റെ അപ്രതീക്ഷിത വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി നരേന്ദ്രമോദി

ദില്ലി: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ് പ്രധാനമന്ത്രി ദുഃഖം…

1 hour ago

അപ്രതീക്ഷിതം, ഞെട്ടൽ വിട്ടുമാറാതെ ഇറാൻ ! ജനകീയ സമരങ്ങളെ അടിച്ചമർത്തിയ ഏകാധിപതിയെന്ന് പാശ്ചാത്യ ലോകം വിലയിരുത്തുമ്പോഴും ഇന്ത്യയുമായി ഊഷ്മള ബന്ധം! ഇബ്രാഹിം റെയ്‌സി ഇറാന്റെ കനത്ത നഷ്ടമായി മാറുമ്പോൾ

ടെഹ്‌റാൻ: പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ അപ്രതീക്ഷിത വിടവാങ്ങലിൽ വിങ്ങുകയാണ് ഇറാൻ. ആഭ്യന്തര പ്രക്ഷോഭങ്ങളും ബാഹ്യ സംഘർഷങ്ങളും ഇറാനെ ഗ്രസിച്ച് നിൽക്കുന്ന…

2 hours ago

പ്രാർത്ഥനകൾ വിഫലം! ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടു; മരണം സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍

ടെഹ്‌റാൻ: ഹെലികോപ്റ്റർ അപകടത്തിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ഇറാൻ മാദ്ധ്യമങ്ങള്‍. പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി, വിദേശകാര്യ…

3 hours ago

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

3 hours ago

ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെക്കുറിച്ച് ഇപ്പോഴും സൂചനകളില്ല; ജീവനോടെ ആരും അവശേഷിക്കാൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തകർ; തിരച്ചിൽ ഉർജ്ജിതം

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി. രക്ഷാപ്രവർത്തനത്തിന് സഹായിക്കാനെത്തിയ തുർക്കി സൈന്യത്തിന്റെ ഡ്രോണാണ്…

4 hours ago