India

കടുവയെ പിടിച്ച കിടുവ !മുംബൈയിൽ ഓഫീസിൽ കയറിയ പുള്ളിപ്പുലിയെ പൂട്ടിയിട്ട് പന്ത്രണ്ട് വയസുകാരൻ; വീഡിയോ വൈറൽ

മുംബൈ: കടുവയെ പിടിച്ച കിടുവ എന്ന പ്രയോഗം ഏറെ പ്രശസ്തമാണ്. എന്നാൽ ഈ പ്രയോഗം അന്വർത്ഥമാക്കിയിരിക്കുകയാണ് മോഹിത് അഹിരെ എന്ന 12കാരൻ. മുംബൈ നാസിക്കിലെ മാലേഗാവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സ്ഥലത്തെ ഒരു കല്യാണമണ്ഡപത്തിന്റെ ഓഫിസ് ക്യാബിനിനുള്ളിൽ മൊബൈൽ ഗെയിം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു മോഹിത് . പെട്ടെന്നാണ് ഒരു പുള്ളിപ്പുലി തുറന്നു കിടന്ന വാതിലൂടെ അകത്തേക്ക് പ്രവേശിച്ചത്. ആദ്യം ഒന്നമ്പരന്നെങ്കിലും പതിയെ പുറത്തിറങ്ങിയ മോഹിത് വാതിൽ പുറത്ത് നിന്ന് പൂട്ടി കുറ്റിയിട്ടു. ആദ്യം പുലിയെ കണ്ടപ്പോൾ ഭയന്നു​പോയതായും പിന്നെ സാവധാനം പുറത്തിറങ്ങി വാതിൽ അടക്കുകയായിരുന്നുവെന്നും മോഹിത് പറഞ്ഞു.

പുലർച്ചെ സമീപത്തെ ജനവാസ മേഖലയിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെത്തുടർന്ന് നാട്ടുകാരും പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് തെരച്ചിൽ നടത്തിയിരുന്നു. പുള്ളിപ്പുലിയെ പൂട്ടിയിട്ട വിവരം അധികൃതരെ അറിയിച്ചതിനെ തുടർന്ന് മാലേഗാവ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ നാസിക് സിറ്റി ടീമുമായി ചേർന്ന് അഞ്ച് വയസ്സുള്ള ആൺപുലിയെ മയക്കു​വെടി വെച്ച് പിടികൂടുകയും ചെയ്തു.

സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലാവുകയാണ്. കുട്ടിയുടെ സമയോചിത ഇടപെടലിനെ പുകഴ്ത്തി നിരവധി പേരാണ് രംഗത്തുവന്നത്.

Anandhu Ajitha

Recent Posts

സാം പിത്രോഡയെ സോഷ്യൽ മീഡിയയിൽ വാരിയലക്കി തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ |OTTAPRADAKSHINAM|

മുഖ്യമന്ത്രിക്ക് തിരക്കിനിടയിൽ ഒരവസരം കിട്ടിയപ്പോൾ പോയി അതിൽ തെറ്റെന്താണ്? എവർ ഗ്രീൻ ക്യാപ്സുളുമായി ഗോവിന്ദൻ |PINARAYI VIJAYAN| #pinarayivijayan #cpm…

8 hours ago

ബിഡിജെഎസ് പിടിച്ച വോട്ടെത്ര? കണക്കു കൂട്ടും തോറും മുന്നണികള്‍ക്ക് ചങ്കിടിപ്പ്

തെരഞ്ഞെടുപ്പു ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പ്രധാന മുന്നണികളെല്ലാം തെരഞ്ഞെടുപ്പു പ്രാഥമിക വിലയിരുത്തലുകള്‍ നടത്തിക്കഴിഞ്ഞു. ഇരുപതു സീററുകളും വിജയിക്കുമെന്നാണ് യുഡിഎഫും എല്‍ഡിഎഫും അവകാശം…

9 hours ago

രാമ രാമ പാടിയാൽ രാമരാജ്യം ആകുമോ കമ്മികളെ ?

മാർക്സിനെയും ചെഗുവേരയേയും വിട്ടു, ഇനി കുറച്ച് രാംലല്ലയെ പിടിച്ചു നോക്കാം ! DYFI യുടെ പോസ്റ്ററിന് നേരെ ട്രോൾമഴ #dyfi…

9 hours ago

പൂഞ്ചില്‍ ആ-ക്ര-മ-ണം നടത്തിയവരില്‍ മുന്‍ പാക് സൈ-നി-ക കമാ-ന്‍-ഡോയും; ചിത്രങ്ങള്‍ പുറത്ത് !

പാകിസ്ഥാന്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഭീ-ക-ര സംഘടന ജെ-യ്ഷെ മുഹമ്മദിന്റെ അനുബന്ധ സംഘടനയായ പീപ്പിള്‍സ് ആന്റി ഫാസിസ്റ്റ് ഫ്രണ്ടിലെ തീ-വ്ര-വാ-ദി-ക-ളാണ് ആക്രമണം…

9 hours ago

രാമ രാമ പാടിയാൽ രാമരാജ്യം ആകുമോ കമ്മികളെ ?

മാർക്‌സും ചെഗുവും വേണ്ട, കമ്മികൾക്ക് രാംലല്ല മതി ! DYFI യുടെ പോസ്റ്ററിന് നേരെ ട്രോൾമഴ #dyfi #flexboard #ramlalla

9 hours ago