Celebrity

അജിത് ആരാധകർ ആവേശത്തിൽ:’വലിമൈ’ റിസർവേഷൻ നാളെ ആരംഭിക്കും

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയ നടൻ അജിത് കുമാർ നായകനാകുന്ന വലിമൈ എന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ‘നേർക്കൊണ്ട പാർവൈ’,‘തീരൻ’ എന്ന ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എച്ച് വിനോദ് ആണ് ‘വലിമൈ’ സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ പ്രമോഷണല്‍ മെറ്റീരിയലുകള്‍ ഓരോന്നായി നേരത്തെ പുറത്ത്‌വിട്ടിരുന്നു.

കോവിഡ് പ്രതിസന്ധിയെ തുടർന്ന് പല സിനിമകളും തിയറ്ററിലൂടേയും ഒടിടിയിലൂടെയുമെല്ലാം റിലീസ് ചെയ്തെങ്കിലും അജിത് ആരാധകർക്ക് നിരാശരാകേണ്ടി വന്നില്ല. ഇപ്പോൾ കാത്തിരിപ്പുകൾ അവസാനിപ്പിച്ചുകൊണ്ട് ഫെബ്രുവരി 24ന് വലിമൈ തിയറ്ററിൽ എത്തുകയാണ്. ചിത്രത്തിന്റെ റിസർവേഷൻ നാളെ മുതൽ ആരംഭിക്കുമെന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ.

ബൈക്ക് ചേസ് അടക്കമുള്ള രംഗങ്ങള്‍ ‘വലിമൈ’യുടെ ആകര്‍ഷണമായിരിക്കുമെന്ന് നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ബൈക്ക് ചേസിന്റെ ചെറു ദൃശ്യങ്ങള്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തുകയും ചെയ്‍തിരുന്നു. തിയറ്ററുകളില്‍ ‘വലിമൈ’ ചിത്രം വിസ്‍മയമാകും എന്ന് ഉറപ്പിക്കുന്ന ദൃശ്യങ്ങളാണ് നേരത്തെ പുറത്തുവിട്ടിരിക്കുന്നത്.

നേരത്തെ വലിമൈ’യുടെ മേക്കിങ് വിഡിയോ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു. ചിത്രത്തിലെ സ്റ്റണ്ട് രംഗങ്ങളുടെ പിന്നാമ്പുറക്കാഴ്ചകളാണ് മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിലുള്ളത്. ബൈക്ക് സ്റ്റണ്ടിനിടെ അജിത്ത് വീഴുന്ന ദൃശ്യങ്ങളും മേക്കിങ് വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐപിഎസ് ഓഫീസറായാണ് ചിത്രത്തിലെ അജിത്തിന്റെ കഥാപാത്രം. സിനിമയുടെ ഷൂട്ടിങ്ങിനിടെ താരത്തിന് രണ്ട് തവണ പരുക്കേറ്റത് വാർത്തയായിരുന്നു.

ബോളിവുഡ് താരം ജോൺ എബ്രഹാം തമിഴിൽ അരങ്ങേറ്റം കുറിക്കുന്ന ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. കാർത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മാണം. അജിത്ത് നായകനാകുന്ന ചിത്രം ബേവ്യൂ പ്രൊജക്റ്റ്‍സ് എല്‍എല്‍പിയുടെ ബാനറിലാണ് നിര്‍മിക്കുന്നത്. അജിത്തിന് ഏറെ പ്രതീക്ഷയുള്ള ചിത്രം പാൻ ഇന്ത്യ റിലിസായിട്ടാണ് എത്തുക. ‘വലിമൈ’ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്ന യുവൻ ശങ്കര്‍ രാജയാണ്. അജിത്ത് ഒരിടവേളയ്‍ക്ക് ശേഷം പൊലീസ് വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയുണ്ട് ‘വലിമൈ’ക്ക്. നിരവ് ഷാ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. വിജയ് വേലുക്കുട്ടിയാണ് ചിത്രത്തിന്റെ ചിത്രസംയോജനം.

Anandhu Ajitha

Recent Posts

നേതാജിയുടെ ശേഷിപ്പുകൾ ഭാരതത്തിലേക്ക് ! രാഷ്ട്രപതിക്ക് കത്തെഴുതി കുടുംബം ! ദില്ലിയിൽ നിർണ്ണായക നീക്കങ്ങൾ

ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവവീര്യത്തിന്റെ പര്യായമായ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഭൗതികാവശിഷ്ടങ്ങൾ ജപ്പാനിൽ നിന്നും തിരികെ മാതൃരാജ്യത്ത് എത്തിക്കണമെന്ന ആവശ്യം…

1 hour ago

ക്രിസ്മസ് രാത്രിയിൽ ക്രൈസ്തവരെയും അമുസ്ലീങ്ങളെയും കൂട്ടക്കൊല ചെയ്യാൻ പദ്ധതി ! തുർക്കിയിൽ 115 ഐഎസ് ഭീകരർ പിടിയിൽ

ക്രിസ്മസ് – പുതുവത്സര ആഘോഷത്തിനിടെ ക്രിസ്ത്യാനികളെയും അമുസ്ലീങ്ങളെയും ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട 115 ഐസിസ് ഭീകരർ തുർക്കിയിൽ പിടിയിൽ. ഇസ്താംബൂളിലുടനീളം…

2 hours ago

സിറിയയിലെ ഹോംസിൽ പള്ളിയിൽ സ്ഫോടനം: അഞ്ചു മരണം, നിരവധി പേർക്ക് പരിക്ക്

ഹോംസ് : മധ്യ സിറിയൻ നഗരമായ ഹോംസിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്കിടെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ഇരുപത്തിയൊന്നിലധികം പേർക്ക്…

2 hours ago

ചൈനയെ ലക്ഷ്യമിട്ട് ജപ്പാന്റെ റെക്കോർഡ് പ്രതിരോധ ബജറ്റ്; മേഖലയിൽ സൈനിക പോരാട്ടം മുറുകുന്നു

ടോക്കിയോ:കിഴക്കൻ ഏഷ്യയിൽ ചൈനയുമായുള്ള ഭൗമരാഷ്ട്രീയ പിരിമുറുക്കം വർദ്ധിക്കുന്ന സാഹചര്യത്തിൽ, പ്രതിരോധ മേഖലയിൽ ചരിത്രത്തിലെ ഏറ്റവും വലിയ തുക വകയിരുത്തി ജപ്പാൻ.…

2 hours ago

പാകിസ്ഥാനുമായി പോരാടാൻ വ്യോമസേനയ്ക്ക് രൂപം നൽകി പാക് താലിബാൻ I PAKISTAN

ഏതാനും മാസങ്ങൾക്കകം വ്യോമസേന രൂപീകരിക്കാൻ പാക് താലിബാൻ ! സലിം ഹക്കാനിക്ക് ചുമതല ! ഞെട്ടിവിറച്ച് പാകിസ്ഥാൻ ! TTP…

3 hours ago

മേയർ തെരഞ്ഞെടുപ്പിൽ 19 അംഗങ്ങളുള്ള യു ഡി എഫ് സ്ഥാനാർത്ഥിക്ക് ലഭിച്ചത് 17 വോട്ടുകൾ മാത്രം

തിരുവനന്തപുരം മേയർ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥി ശബരീനാഥന് രണ്ട് വോട്ടുകളുടെ കുറവ്. രണ്ടു യു ഡി എഫ്…

3 hours ago